കൊടുമൺ: വിലനിലവാര പ്രതിസന്ധിക്കിടയിലും കേരളത്തിലെ എറ്റവും വലിയ പൊതുമേഖല സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ ആവർത്തന ക്യഷിയുടെ ഭാഗമായി കൊടുമൺ പ്ലാന്റേഷനിൽ റബർ മരങ്ങൾ മുറിച്ചുമാറ്റി പുതിയത് നടുന്നു. കോരുവിള ഫാക്ടറിക്ക് സമീപം കാടുതല എസ്റ്റേറ്റിലെ മരങ്ങളാണ് ആദ്യപടിയായി മുറിച്ചുമാറ്റിയത്. ഇവിടെയാണ് പുതിയ തൈകൾ നടുന്നത്. എസ്റ്റേറ്റിലെ ഏകദേശം 40 ഹെക്ടർ പ്രദേശങ്ങളിൽ മാത്രമാണ് ആദ്യഘട്ടം ആവർത്തന കൃഷി ചെയ്യുന്നത്. കൈതയോ വാഴയോ ഇടവിള കൃഷിയായി നടാനും സർക്കാർ അംഗീകാരം നൽകി. ഉയരമുള്ള കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ വേനൽക്കാലത്ത് വെള്ളം കിട്ടാതെ വാഴത്തൈകൾ ഉണങ്ങിപ്പോകുമെന്നതും പുഴുശല്യം കൂടുമെന്നതും വാഴകൃഷി നഷ്ടത്തിലാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കൈതകൃഷിക്ക് നൽകാനാണ് കോർപ്പറേഷൻ തീരുമാനിച്ചത്. ഇടവിള കൃഷിക്ക് ടെൻഡർ നൽകും. റബർ തൈകളുടെ സംരക്ഷണവും അവരുടെ ഉത്തരവാദിത്തത്തിലാകും. റബർ ബോർഡിന്റെ നിർദേശാനുസരണം 30 വർഷം പഴക്കമുള്ള മരങ്ങളാണ് വെട്ടിമാറ്റുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് കോരുവിള ഫാക്ടറിക്ക് സമീപം എ ഡിവിഷനിൽ റബർ തൈ നടീൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കോർപ്പറേഷൻ ചെയർമാൻ ഒ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കെ. മോഹൻകുമാർ, എം. സന്തോഷ്, ഇളമണ്ണൂർ രവി, അങ്ങാടിക്കൽ വിജയകുമാർ, എ. ഷംസുദ്ദീൻ, വർഗീസ് സഖറിയ, ബിജുമാത്യു, നാസർ. എം.സി. പ്രഭകുമാർ, ഡേവിഡ് വി.വി, ജോൺ തോമസ് തുടങ്ങിയവർ സംസാരിച്ചു. മാനേജേിങ് ഡയറക്ടർ ഡോ. ജയിംസ് ജേക്കബ് സ്വാഗതം പറഞ്ഞു.
ഗ്രാമ വികസനത്തെ സ്വാധീനിച്ച പ്ലാേൻറഷൻ
കൊടുമൺ ഗ്രൂപ്പ് ഓഫ് എസ്റ്റേറ്റിന്റെ ഭാഗമാണ് കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട് എസ്റ്റേറ്റുകൾ. അതിൽ കൊടുമൺ എസ്റ്റേറ്റിൽ 1,202 ഹെക്ടറിലും ചന്ദനപ്പള്ളിയിൽ 1,665 ഹെക്ടറിലും തണ്ണിത്തോട്ടിൽ 668 ഹെക്ടറിലുമാണ് റബർ കൃഷിയുള്ളത്. പ്ലാന്റേഷനേട് ചേർന്ന കൊടുമൺ, ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂർ, പ്രമാടം പഞ്ചായത്തുകളുടെ കാർഷിക, വാണിജ്യമേഖലയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ പൊതുമേഖല സ്ഥാപനവുമാണ് പ്ലാന്റേഷൻ കോർപ്പറേഷൻ.
കോർപ്പറേഷന്റെ ഉടമസ്ഥതയിൽ കേരളത്തിൽ വിവിധ ഇടങ്ങളിലായി 14,192 ഹെക്ടറിലാണ് കൃഷിയുള്ളത്. അതിൽ 7,270 ഹെക്ടറിൽ റബറും 5,750ൽ കശുമാവും 7054ൽ എണ്ണപ്പനയും 467 ഹെക്ടറിൽ കറുവപ്പട്ട, അടയ്ക്ക, തെങ്ങ്, കുരുമുളക് എന്നിവയുമാണ് കൃഷി.
കോർപ്പറേഷനിലെ തൊഴിലാളികളുടെ ജോലിയെയും കോർപ്പറേഷന്റെ വരുമാനത്തെയും ബാധിക്കാത്ത തരത്തിലാണ് റീപ്ലാന്റിങ്. 1959 കാലഘട്ടത്തിൽ കൊടുമൺകുട്ടി വനം എന്നറിയപ്പെട്ടിരുന്ന പ്രദേശത്തെ കാടുവെട്ടിത്തെളിച്ച് റബ്ബർ തൈകൾ നട്ടു പൊതുമേഖലയിൽ കൊടുമൺ റബർ പ്ലാന്റേഷൻ എന്ന എന്ന സ്ഥാപനം രൂപവത്കരിച്ചു. കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന കൊടുമൺ പ്ലാന്റേഷനും വനം വകുപ്പിന്റെ കീഴിലെ കാലടി പ്ലാന്റേഷനും സംയോജിപ്പിച്ചാണ് കമ്പനി നിയമപ്രകാരം 1962 നവംബർ 12ന് പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ്കേരള ലിമിറ്റഡ് നിലവിൽ വന്നത്.
റംബുട്ടാൻ രുചിക്കാം
പ്ലാന്റേഷൻ തോട്ടം മേഖലയിൽ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ റംബുട്ടാൻ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. റബറിന് വിലതകർച്ചയുണ്ടായേതാടെയാണ് മറ്റ് വിളകളിേലക്ക് കോർപ്പറേഷൻ തിരിഞ്ഞത്. വൈവിധ്യമാർന്ന പാഷൻ ഫ്രൂട്സ്, വിയറ്റ്നാം പ്ലാവ്, ഡ്രാഗൺ ഫ്രൂട്ട്, പച്ചക്കറി തുടങ്ങിയവയും കൃഷി ചെയ്തുവരുന്നുണ്ട്. 2014 ലാണ് റംബുട്ടാൻ ഈ തോട്ടങ്ങളിൽ ചുവട് ഉറപ്പിക്കുന്നത്. വിവിധ ഡിവിഷനുകളിലായി 750 ഓളം മരങ്ങൾ കായ്ഫലമായി നിൽപ്പുെണ്ടന്ന് മാനേജർ ജോൺ തോമസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി 50 ടേണ്ണാളം കായ്കൾ വിൽപന നടത്തിയിട്ടുണ്ട്. കോർപ്പറേഷന് ഇതിലൂടെ മികച്ച വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷം 25 ലക്ഷം രൂപയുടെ കായ്കൾ വിൽപന നടന്നു. എൻ 18 ഇനത്തിലുള്ള തൈകളാണ് ഇവിടെ കൃഷി ചെയ്തത്. ഇവ പ്രത്യേകം പാകപ്പെടുത്തിയെടുത്ത തൈകളാണ്. പഴങ്ങൾക്ക് മധുരവും മാംസള ഭാഗവും കൂടുതലാണ്. എല്ലാ മരങ്ങളും വലയിട്ട് സംരക്ഷിക്കുന്നു. കായ്കൾ പാകമാകുന്നതിന് മുമ്പായി ടെണ്ടർ കൊടുക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ടെൻഡർ നടപടികൾ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.