കൊടുമൺ: യുവാവിെൻറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഫാമിലെ ജോലിക്കാരനെ അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കരേത്ത് ആതിര ഭവനിൽ ആദർശിെൻറ (21) മരണത്തിൽ ഫാമിലെ ജോലിക്കാരൻ താഴെവെട്ടിപ്പുറം ചെറപ്പുറം പുത്തൻവീട്ടിൽ പ്രസാദിനെയാണ് (60) അറസ്റ്റു ചെയ്തത്.
ഇയാൾ പാറക്കരയിൽ വാടകക്ക് താമസിക്കുകയാണ്. ഫാം നടത്തിപ്പുകാർ ഒളിവിലാണ്. ഇവരിൽ ഒരാൾ അങ്ങാടിക്കൽ സ്വദേശിയാണ്. അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ചതിനാണ് ഇവരുടെ പേരിൽ കേസ്. തട്ട-തോലൂഴം പെട്രോൾ പമ്പിന് സമീപമുള്ള വലിയ തോട്ടിലാണ് ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് മൃതദേഹം കണ്ടെത്തിയത്. ദീപാവലി ദിവസം വൈകീട്ട് മുതലാണ് ആദർശിനെ കാണാതാകുന്നത്.
വൈദ്യുതി ആഘാതം ഏറ്റാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഫാമിൽ സംഘർഷം നടന്നതായാണ് പൊലീസ് പറയുന്നത്. സംഘർഷത്തിനിടെ ആദർശ് ഷോക്കേറ്റ് ഫാമിലെ ചാലിൽ തെറിച്ചുവീണു. ഇവിടെ കിടന്ന് വെള്ളം കുടിച്ച് മരിച്ചതായാണ് പൊലീസ് പറയുന്നത്. തോട്ടിൽ തള്ളിയിടുകയായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. വൈദ്യുതി ആഘാതമേറ്റ പാടുകളും ആദർശിെൻറ ദേഹത്തുണ്ടായിരുന്നു. ഫാമിെൻറ ഒരു ഭാഗത്ത് വൈദ്യുതി കമ്പികൾ പൊട്ടിയതും പൊലീസ് കണ്ടെത്തിയിരുന്നു. ഇടത്തിട്ട ഭാഗത്ത് താമസിക്കുന്ന ആദർശ് നാല് കിലോമീറ്റർ അകലെയുള്ള ഈ സ്ഥലത്ത് എന്തിന് എത്തി എന്നതിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.