കൊടുമൺ: കൂലി വർധനയടക്കം ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് പ്ലാേൻറഷൻ കോർപറേഷനിലെ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു. കൂലി വർധനക്ക് മുന്നോടിയായി പ്രതിദിന കൂലിയിൽ 80 രൂപയുടെ ഇടക്കാലാശ്വാസ തുക പൂർണമായും കൂലി വർധനയുടെ ഭാഗമാക്കുമെന്ന കൃഷി മന്ത്രിയുടെ ഉറപ്പ് മാസങ്ങൾ പിന്നിട്ടിട്ടും നടപ്പായില്ല. ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങളിൽ കാര്യമായ കുറവ് സംഭവിക്കുകയാണ്.
തൻവർഷത്തെ ബോണസിെൻറ ബാക്കി തുക ഡിസംബർ 31ന് മുമ്പ് നൽകുമെന്ന കോർപറേഷെൻറ രേഖാമൂലമായ ഉത്തരവും നടപ്പാക്കുന്നില്ല. കഴിഞ്ഞ രണ്ടുവർഷത്തെ ലീവ് വിത്ത് വേജസ്, മെഡിക്കൽ റീഇംബേഴ്സ്മെൻറ് അടക്കം മെഡിക്കൽ ആനുകൂല്യങ്ങൾ, പ്രൊഡക്ഷൻ ഇൻസെൻറിവ്, അറ്റൻഡൻസ് മോട്ടിവേഷൻ അടക്കം വിവിധ ക്ഷേമ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല.
തൊഴിലാളികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളെ സംബന്ധിച്ച് കൃഷി മന്ത്രിയുമായി സെപ്റ്റംബറിൽ യൂനിയൻ പ്രതിനിധികൾ ചർച്ച നടത്തിയതിെൻറ അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും മാസങ്ങൾ പിന്നിട്ടിട്ടും നടപ്പായില്ല. റബറിന് കഴിഞ്ഞ എട്ടു വർഷത്തെ ഏറ്റവും ഉയർന്ന വില ലഭിക്കുമ്പോഴും തൊഴിലാളികൾക്ക് ആനുകൂല്യനിഷേധം തുടരുകയാണ്.
മുൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാൻസും മോട്ടിവേഷൻ ആനുകൂല്യങ്ങളും അടക്കം 50,000ത്തിൽപരം രൂപയാണ് ലഭിച്ചതെങ്കിൽ ഈ വർഷം എല്ലാം അടക്കം ലഭിച്ചത് 12,000 രൂപ മാത്രമാണ്.
ഇടത് സർക്കാറിെൻറ വഞ്ചനപരമായ നയസമീപനങ്ങളിൽ സമരം സംഘടിപ്പിക്കാൻ പ്ലാേൻറഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് കൊടുമൺ ജി. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു.
മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻ രാജ്, അങ്ങാടിക്കൽ വിജയകുമാർ, ആർ. സുകുമാരൻ നായർ, സജി കെ. സൈമൺ, സി.ജി. അജയൻ, സജി വകയാർ, പി.കെ. സജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.