കൊടുമൺ: ആദിലക്ക് ഇത് അർഹതക്കുള്ള അംഗീകാരം. സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച കൃഷി ഓഫിസർക്കുള്ള അവാർഡാണ് കൊടുമൺ കൃഷി ഓഫിസർ എസ്. ആദിലക്ക് ലഭിച്ചത്. കൊടുമണ്ണിൽ കൃഷി ഓഫിസറായിട്ട് രണ്ടരവർഷം കഴിയുന്നു. ഇതിനകം സംസ്ഥാനതലത്തിൽ ശ്രദ്ധിക്കുന്ന നിരവധി കാർഷിക പ്രവർത്തനങ്ങളാണ് കൊടുമണ്ണിൽ ആദിലയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്.
തരിശുകിടന്ന പാടശേഖരങ്ങളിൽ നെല്‍കൃഷിയിറക്കി സ്വന്തം നാടിെൻറ പേരില്‍ അരി വിപണിയിൽ ഇറക്കിയതാണ് ഏറ്റവും പ്രധാനം. ഇതിന് ആദ്യമായി 100 ടൺ നെല്ല് സംഭരിച്ച് അരിയാക്കി കൊടുമൺ റൈസ് എന്ന ബ്രാൻഡിൽ വിപണനം ചെയ്യുന്നതിന് താൽപര്യമുള്ള കർഷകരെ അംഗങ്ങളാക്കി കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി എന്ന പേരിൽ ഒരു സഹകരണസംഘം രൂപവത്കരിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
വിവിധ പാടശേഖര സമിതികളുടെ സഹകരണത്തോടെ നെൽകൃഷി ആരംഭിച്ചു. 179.2 മെട്രിക് ടൺ ഉണ്ടായിരുന്ന വിളവ് 400 മെട്രിക്കിൽ എത്തിക്കാൻ ശാസ്ത്രീയ കൃഷിരീതിയാണ് അവലംബിച്ചത്. ഔഷധഗുണമുള്ള ഞവര അരി, രക്തശാലി അരി എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്. അരിയുടെ മൂല്യവർധിത ഉൽപന്നങ്ങളായ തവിട് കേക്ക്, ഔഷധക്കൂട്ട്, പൊടിയരി, ഉമിക്കരി, തവിടിെൻറ അംശം കൂടിയ വിവിധതരം അരികൾ എന്നിവയും വിൽക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് സഹായത്തോടെ സ്വന്തമായി റൈസ് മിൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾക്കും അടുത്തിടെ തുടക്കമിട്ടിട്ടുണ്ട്.
കുറഞ്ഞ അളവിൽ രാസവളം ചേർത്ത് കീടനാശിനി പൂർണമായും ഒഴിവാക്കിയായിരുന്നു െനൽകൃഷി. ജില്ലയില്‍ അപ്പര്‍ കുട്ടനാട് കഴിഞ്ഞാല്‍ ഏറ്റവുമധികം നെല്പാടങ്ങളുള്ള നാടായി കൊടുമണ്ണിനെ മാറ്റിയെടുക്കാൻ ആദിലക്ക് കഴിഞ്ഞത് വലിയ നേട്ടമാണ്. പഞ്ചായത്തിലെ 509 ഹെക്ടർ സ്ഥലം മൂന്നുവർഷം കൊണ്ട് തരിശുരഹിതമാക്കുന്ന പദ്ധതി വൻ വിജയത്തിലെത്തിക്കാൻ കഴിഞ്ഞു. കൃഷിഭവെൻറയും പാടശേഖരത്തിെൻറയും കൈവശമുള്ള ട്രാക്ടർ, കൊയ്ത്തുമെതി യന്ത്രം എന്നിവ കൃഷിഭവെൻറ നേതൃത്വത്തിൽ എത്തിച്ച് ഉത്തമ കാർഷിക മുറകൾ പ്രകാരമാണ് കൃഷി ചെയ്യുന്നത്.
കീടനിയന്ത്രണത്തിനും നൂതന മാർഗങ്ങൾ കണ്ടെത്തി. കീടനിയന്ത്രണത്തിന് പാടശേഖരങ്ങളിൽ സോളാർ കെണികൾ സ്ഥാപിച്ച് മാതൃകയായി. േഡ്രാൺ വഴിയാണ് പാടശേഖരങ്ങളിൽ വളപ്രയോഗം നടത്തുന്നത്. ഓരോ സ്ഥലത്തും ക്യത്യമായും എത്തി കർഷകർക്ക്് വേണ്ട മാർഗനിർദേശങ്ങൾ, പരിശീലനങ്ങൾ നൽകുന്നതിലും ആദില മുന്നിലുണ്ട്.
സഹകരണ സംഘത്തിന് കീഴിൽ കൊടുമൺ റൈസിെൻറ സംഭരണ വിപണനസൗകര്യം ഒരുക്കാൻ കൊടുമൺ പഞ്ചായത്തിൽ ഒരു എക്കോ ഷോപ് തുടങ്ങി. കുടുംബശ്രീ യൂനിറ്റുകളുടെ കീഴിൽ പച്ചക്കറി കൃഷിയും പഞ്ചായത്തിലെങ്ങും നടക്കുന്നുണ്ട്. വാഴ, പച്ചക്കറി, നെൽ എന്നിവയിൽ കീടനാശിനി ഉപയോഗം കുറക്കാനും സുരക്ഷിത ഭക്ഷണം ഉൽപാദിപ്പിക്കാനുമായി ആറ് േപ്ലാട്ടിലായി പരിസ്ഥിതി എൻജിനീയറിങ് പ്രദർശന തോട്ടം ഒരുക്കി.
സംസ്ഥാനത്തെ ആദ്യ സമ്പൂർണ പച്ചതുരുത്ത് പഞ്ചായത്തായി കൊടുമൺ പഞ്ചായത്തിനെ പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങൾക്കും ആദില മുന്നിലുണ്ടായിരുന്നു. ഭർത്താവ് പന്തളം തരകംവിളയിൽ വീട്ടിൽ കെ. ഹനീഷ് കലക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നു. മൂന്ന് മക്കളുണ്ട്. ആദിദ്, ആമിൻ, മറിയം.
10ാം ക്ലാസുകാരിയുടെ കൃഷിയിടത്തിന് പത്തരമാറ്റ്
പന്തളം: 10ാം ക്ലാസുകാരിയുടെ കൃഷിയിടത്തിന് പത്തരമാറ്റ്. വിദ്യാർഥികൾക്കുള്ള സംസ്ഥാനതല കർഷക അവാർഡ് ജേതാവായി പ്രഖ്യാപിച്ച എസ്. ജയലക്ഷ്മിക്ക് പഠനവും ജീവിതവുമെല്ലാം തെൻറ കൃഷിത്തോട്ടമാണ്. കുളനട ഉളനാട് ആഞ്ജനേയിലെ വീടിെൻറ മുറ്റത്തും പറമ്പിലുമെല്ലാം വളരുന്നത് ജയലക്ഷ്മി നട്ടുവളർത്തിയ കാർഷികവിഭവങ്ങളാണ്. ബംഗളൂരുവിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ കെ.എസ്. സഞ്ജീവിെൻറയും പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളജ് അധ്യാപിക ദീപ്തി കുമാരിയുടെയും മകളാണ് ജയലക്ഷ്മി.
കുട്ടിക്കാലത്ത് തുടങ്ങിയതാണ് കൃഷിയിലെ ഭ്രമം. പച്ചക്കറിയിലെ സകല വിഭവങ്ങളും വളർത്തി വിളവെടുത്തുകഴിഞ്ഞു. കൃഷി ഓഫിസർ നസീറാബീഗം പിന്തുണയുമായി എത്തിയതോടെ ആവശ്യമായ സൗകര്യങ്ങളൊരുക്കൻ മാതാപിതാക്കളും തയാറായി. കൃഷിയോടുള്ള താൽപര്യം നിലനിർത്തുമ്പോഴും പഠനത്തിലും മികവുകാട്ടുന്ന ജയലക്ഷ്മി കാർഷികരംഗം വിട്ടൊരു ഉന്നത പഠനത്തിന് താൽപര്യമില്ല.
മുമ്പ് കൃഷിമന്ത്രി എസ്. സുനിൽകുമാർ ഈ കൊച്ചുമിടുക്കിയെക്കുറിച്ച് തെൻറ ഫേസ്ബുക്ക് പേജിൽ വിശദമായി എഴുതിയിരുന്നു. മണ്ണിെൻറ മണവും ചെടികളുടെ സാമിപ്യവും പ്രകൃതിയോടുള്ള സ്നേഹവും ചെറുപ്പത്തിലേ തുടങ്ങിയതാണ്. നടക്കാൻ തുടങ്ങിയ കാലം പൂച്ചെടികളോടുതോന്നിയ അടുപ്പം വളർന്നുവന്നപ്പോൾ ഫലം തരുന്ന മരങ്ങളോടും അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ തരുന്ന ചെടികളോടുമായി. കടയിൽനിന്ന് വാങ്ങുന്ന മുളകിെൻറ അരി വിതറിയും പാകമായ പച്ചക്കറികൾ വിളയുമ്പോൾ പറമ്പിൽ വാഴയും കിഴങ്ങുവർഗങ്ങളും വെച്ചുപിടിപ്പിച്ചു. പാരമ്പര്യ കൃഷിരീതിയനുസരിച്ചുള്ള കൃഷിയോടാണ് താൽപര്യമെന്ന് ജയലക്ഷ്മി 'മാധ്യമ'ത്തോട് പറഞ്ഞു.
പൂർവികരുടെ പഴംചൊല്ല് പതിരില്ലാത്തതാണെന്ന് ജയലക്ഷ്മി പറയും. നടുന്ന കാലവും വിത്തും വളവും പരിപാലിക്കലും അനുസരിച്ച് കൃഷി മെച്ചമാകും. ഇതെല്ലാം ശേഖരിച്ച് കലണ്ടർ പോലെ പട്ടികയാക്കി സൂക്ഷിച്ചിട്ടുണ്ട്. ഓരോ കാലത്തും വേണ്ട ജൈവവളം, മണ്ണ് കോരി അടുപ്പിക്കൽ, കീടനാശിനിപ്രയോഗം, വിളവെടുപ്പ് എന്നിവ ഇതിലുണ്ട്. പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി എസ്. വിദ്യാലക്ഷ്മി ഏക സഹോദരിയാണ്.
അനിൽകുമാറിന് അവാർഡ് തിളക്കം
തിരുവല്ല: ഇരവിപേരൂർ കൃഷി അസിസ്റ്റൻറായിരുന്ന വി.വി. അനിൽ കുമാറിന് മികച്ച കൃഷി അസിസ്റ്റൻറിനുള്ള സംസ്ഥാനതലത്തിലെ മൂന്നാം സ്ഥാനം ലഭിച്ചു.
ഇരവിപേരൂർ റൈസ് ഉൾപ്പെടെ തരിശുനിലത്ത് കൃഷി ആരംഭിച്ചതുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലുവർഷമായി അനിൽ ചെയ്തിരുന്നത്. കർഷകരുടെ കൃഷിയിടങ്ങളിലെത്തി കൃഷി നേരിട്ടു വിലയിരുത്തുന്നതും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതും അനിലിെൻറ പ്രത്യേകതയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ വെൺമണിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ചെങ്ങന്നൂർ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.