കോന്നി : കോന്നി- ചിറ്റാർ പഞ്ചായത്തുകളിൽ രണ്ട് വ്യവസായ പാർക്ക് തുറക്കുന്നു. കോന്നി പഞ്ചായത്തിൽ മെഡിക്കൽ കോളജിന് സമീപം കൃഷി വകുപ്പിന്റെ അഞ്ച് ഏക്കർ ഭൂമിയിൽ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡാണ് പാർക്ക് തുടങ്ങുന്നത്.
വ്യവസായ വകുപ്പ് അനുവദിച്ച 23 സ്വകാര്യ വ്യവസായ പാർക്കുകളിൽ ഉൾപ്പെടുത്തി ചിറ്റാർ പഞ്ചായത്തിൽ സെൻട്രൽ ബസാർ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ 10 ഏക്കർ ഭൂമിയിലും പാർക്കു തുറക്കും. പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി 2000 പേർക്ക് തൊഴിൽ ലഭിക്കും. കോന്നിയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കിൽ ആദ്യഘട്ടത്തിൽ കുപ്പിവെള്ള നിർമാണ കമ്പനിയും സർജിക്കൽ ഗ്ലൗസ്, ബ്ലഡ് സ്റ്റോറേജ് ബാഗ്, സർജിക്കൽ മാസ്ക് നിർമാണ കമ്പനിയും പ്രവർത്തനം ആരംഭിക്കും. തുടർന്ന് ടൗൺഷിപ് സ്ഥാപിക്കുന്നത്തിന്റെ ഭാഗമായി വിശാലമായ മാൾ നിർമിക്കുന്നതിനുള്ള പദ്ധതിയും സമർപ്പിക്കും.ചിറ്റാറിൽ ആരംഭിക്കുന്ന സ്വകാര്യ വ്യവസായ പാർക്കിൽ സിമന്റ് കോൺക്രീറ്റ് മിക്സിങ് യൂനിറ്റ്, അഗ്രിഗേറ്റ് സിമന്റ് യൂനിറ്റ്, വിവിധ നിർമാണ സാമഗ്രികൾ, നിർമാണ യൂനിറ്റുകൾ, പ്ലാസ്റ്റിക് ഉപകരണ നിർമാണ യൂനിറ്റ് തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കും. വ്യവസായ പാർക്കിനോട് അനുബന്ധിച്ച് മൾട്ടി സൂപ്പർ മാർക്കറ്റും ആരംഭിക്കും. ചിറ്റാറിലെ സ്വകാര്യ വ്യവസായ പാർക്കിൽ 10 ഏക്കർ ഭൂമി പദ്ധതിക്കായി അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗവിയിലേക്ക് പോകുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രത്യേകം പദ്ധതികൾ തയ്യാറാക്കും.മണ്ഡലത്തിൽ പരമാവധി പ്രാദേശിക തൊഴിൽ അവസരങ്ങൾ പരമാവധി സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.