കോന്നി: മണ്ണീറ ഫോറസ് സ്റ്റേഷനിൽ സെക്ഷൻ ഓഫിസറും വടക്കേ മണ്ണീറ വനം സംരക്ഷണ സമിതി പ്രസിഡന്റും തമ്മിലടിച്ച് ജനൽ ഗ്ലാസുകൾ തകർന്നത് മൂടിവെച്ച് വനം വകുപ്പ് അധികൃതർ. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വടക്കേ മണ്ണീറ വനം സംരക്ഷണ സമിതി പ്രസിഡന്റ് മുരളീധരൻ നായരും സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കൃഷ്ണൻ കുട്ടിയും ചേർന്ന് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ മദ്യപിച്ചെന്നാണ് വിവരം. തുടർന്ന് നടന്ന വാക്കേറ്റത്തിനിടെ ജനലിന്റെ ഗ്ലാസ് തകർന്നു. ഈ സമയം സ്റ്റേഷൻ അധികൃതർ ഓഫിസിൽ ഇല്ലായിരുന്നു. സംഭവത്തിൽ വനം വകുപ്പ് അധികൃതർ പൊലീസിനോ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ പരാതി നൽകിയിട്ടില്ല. വിഷയം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻപോലും തയാറായിട്ടില്ല.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തുഴച്ചിലുകാരൻ കൂടിയാണ് മുരളീധരൻ നായർ. സംഭവത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന നടപടിയാണ് വനം വകുപ്പ് അധികൃതർ സ്വീകരിച്ചതെന്ന് ജീവനക്കാർക്കിടയിൽ പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.