കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽനിന്ന് മഠത്തിൽകാവ് റോഡിലേക്ക് ഇറങ്ങുന്ന ഭാഗം കെ.എസ്.ടി.പി അധികൃതർ ടാർ ചെയ്യാത്തത് അപകടക്കെണിയാകുന്നു.
സംസ്ഥാനപാത നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയപ്പോൾ പഴയ റോഡിൽനിന്ന് ഉയർന്നതാണ് കാരണം. മാസങ്ങളോളം ഇവിടെ പാറമക്ക് നിരത്തി ഇട്ടിരിക്കുകയായിരുന്നു. മെറ്റൽ നിരന്നത് അപകടങ്ങൾക്ക് കാരണമായതോടെ ഇതിന് മുകളിൽക്കൂടി മണ്ണ് നിരത്തി. എന്നാൽ, മഴ ശക്തമായതോടെ മണ്ണ് ഒലിച്ചുപോയി. ഇപ്പോൾ കരിങ്കല്ലുകൾ ഉയർന്നു നിൽക്കുന്നത് മൂലവും കുത്തനെയുള്ള കയറ്റമായതിനാലും വാഹനങ്ങൾ സംസ്ഥാന പാതയിലേക്ക് കയറാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയാണ്. കാറിന്റെയും മറ്റും ടയറുകൾ ചളിയിൽ താഴുന്നതും പതിവായി മാറിയിട്ടുണ്ട്. കുമ്പഴ മുതൽ കലഞ്ഞൂർ വരെ സംസ്ഥാന പാതയിൽനിന്നും ഇട റോഡുകളിലേക്ക് തിരിയുന്ന ഭാഗത്ത് പല ഇടങ്ങളിലും ഇതാണ് അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.