കോ​ന്നി എ​സ്.​എ​ൻ. പ​ബ്ലി​ക് സ്കൂ​ൾ മു​റ്റ​ത്ത് പി​ഴു​തു​വീ​ണ മരം അ​ഗ്നി​ര​ക്ഷാ സേ​ന മു​റി​ച്ചു​നീ​ക്കുന്നു

പി.എസ്.സി പരീക്ഷക്കിടെ സ്കൂൾ മുറ്റത്തെ മരംവീണ് വാഹനങ്ങൾ തകർന്നു

കോ​ന്നി : പി.​എ​സ്.​സി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നി​ടെ കോ​ന്നി എ​സ്.​എ​ൻ. പ​ബ്ലി​ക് സ്കൂ​ൾ മു​റ്റ​ത്ത് നി​ന്നി​രു​ന്ന മ​രം പി​ഴു​തു​വീ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. പ​രീ​ക്ഷ​ക്ക്‌ എ​ത്തി​യ നി​ര​വ​ധി ആ​ളു​ക​ളു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം ഇ​വി​ടെ ചാ​ർ​ക്ക്​​ചെ​യ്തി​രു​ന്നു.

അ​തി​നി​ടെ​യാ​ണ്​ മ​രം പി​ഴു​തു​വീ​ണ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്നു. സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ളും ത​ക​ർ​ന്നു. കാ​റി​നു​ള്ളി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ഉ​യ​ർ​ന്ന മ​ൺ​തി​ട്ട​യി​ൽ നി​ന്നി​രു​ന്ന മ​ര​മാ​ണ് വീ​ണ​ത്. കോ​ന്നി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി മ​രം മു​റി​ച്ചു​നീ​ക്കി.

Tags:    
News Summary - During the PSC examination the vehicles were damaged by a tree falling in the school yard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.