കോന്നി: കോന്നി മെഡിക്കൽ കോളജ് റോഡിൽ കൃഷിവകുപ്പിെൻറ ഭൂമി അനധികൃതമായി കൈയേറുകയും റോഡ് വെട്ടുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ വ്യക്തികൾ പൊളിച്ചുമാറ്റിയ കൃഷിവകുപ്പിെൻറ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ഇരുമ്പുവേലി പുനഃസ്ഥാപിക്കാൻ ഒരാഴ്ച സമയം നൽകി. മൂന്ന് ഭൂമി ഉടമകൾക്കാണ് വേലി പുനഃസ്ഥാപിക്കാൻ സമയം അനുവദിച്ചത്.
പന്തളം ഫാംകൃഷി ഓഫിസർ വിമലിെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം രാവിലെ കൃഷി വകുപ്പിെൻറ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ ഇരുമ്പുവേലി അനധികൃതമായി പൊളിച്ചുമാറ്റിയ സ്ഥലം സന്ദർശിച്ച് വേലി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയിരുന്നു.
ഇവിടെനിന്നും പൊളിച്ചുമാറ്റിയ വേലി പുനഃസ്ഥാപിക്കുവാൻ ഭൂവുടമകൾ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുമ്പുവേലി പുനഃസ്ഥാപിക്കാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ടെന്നും ഇതിന് ഇവർ തയാറായില്ലെങ്കിൽ പൊലീസ് സംരക്ഷണത്തോടെ വേലികൾ കൃഷി വകുപ്പ് പുനഃസ്ഥാപിക്കുമെന്നും ഇതിനുള്ള ചെലവുകൾ ഭൂവുടമകളിൽനിന്ന് ഈടാക്കുമെന്നും കൃഷി ഓഫിസർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ പന്തളം ഫാംകൃഷി ഓഫിസർ വിമൽ, ഐരവൺ വില്ലേജ് ഓഫിസർ ഷീന എന്നിവർ കൈയേറ്റ പ്രദേശങ്ങൾ സന്ദർശിക്കുകയും സംഭവത്തിൽ കോന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇവർ സന്ദർശനം നടത്തുമ്പോഴും പ്രമുഖ സർക്കാർ സർവിസ് സംഘടനയുടെ മുൻ സംസ്ഥാന നേതാവിെൻറ മക്കളുടെ പേരിലുള്ള ഭൂമിയോട് ചേർന്നുകിടക്കുന്ന ഭൂമിയിൽ ഹിറ്റാച്ചി ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുകയായിരുന്നു.
കൃഷി ഓഫിസർ ഇത് നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിരവധിതവണ പതിനാലോളം വരുന്ന ഭൂമി കൈയേറ്റക്കാർക്ക് താക്കീത് നൽകിയെങ്കിലും വീണ്ടും സർക്കാർ ഭൂമിയിൽ അനധികൃത കൈയേറ്റം നടത്തി നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്.
സ്വകാര്യ വക്തികളുടെ ഭൂമിയിലേക്ക് പോകാനായി നെടുമ്പാറവഴി നിലവിൽ വഴിയുണ്ടെങ്കിലും മെഡിക്കൽ കോളജിെൻറ പ്രധാന റോഡിെൻറ വശത്തുള്ള ഭൂമികൾ കോടികൾക്ക് വിറ്റഴിക്കുന്നതിനായാണ് ഇവിടെ കൈയേറ്റം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.