കോന്നി: ഒരുദിവസം പോലും മുടങ്ങാതെ കോന്നിയുടെ തെരുവിൽ പാചക ഗ്യാസ് കയറ്റി സൈക്കിൾ ചവിട്ടിപ്പോകുന്ന ശശിയുടെ ജീവിതയാത്രക്ക് മുപ്പതാണ്ട് പിന്നിടുന്നു.
വകയാർ മണിമല പടിഞ്ഞാറ്റേതിൽ എൻ.കെ. ശശി (63) കോന്നിക്ക് സുപരിചിതനാണ്. ഇദ്ദേഹം മുടക്കംകൂടാതെ സൈക്കിൾ ചവിട്ടുന്നതുകൊണ്ടാണ് പല വീടുകളിലും അടുപ്പ് കൃത്യമായി പുകയുന്നത്. കോന്നിയിൽ റീജനൽ ബാങ്കിെൻറ അധീനതയിൽ ഗ്യാസ് ഏജൻസി പ്രവർത്തനം തുടങ്ങിയ സമയത്ത് ഉപഭോക്താക്കൾക്ക് സിലിണ്ടർ എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
അക്കാലത്ത് റോഡിലിറങ്ങിയ ഇദ്ദേഹം ആദ്യം മൂന്ന് കാലിസിലിണ്ടർ സൈക്കിളിൽ കയറ്റി വീടുകളിൽ എത്തിച്ചപ്പോൾ 150 രൂപയാണ് പ്രതിഫലം ലഭിച്ചത്. അന്നുമുതൽ ഇത് വരുമാനമാർഗമായി സ്വീകരിച്ച സൈക്കിൾ യാത്ര ഇപ്പോൾ 30 വർഷം പിന്നിടുകയാണ്. തുടക്കത്തിൽ ഗ്യാസ് ഗോഡൗൺ കോന്നി മാമ്മൂട്ടിലായിരുന്നു.
അന്നത്തെ കാലഘട്ടത്തിൽ ഒരുദിവസം മൂന്നുതവണയായി 30 കി.മീ. ദൂരം സൈക്കിൾ ചവിട്ടിയാണ് സിലിണ്ടർ എത്തിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഗ്യാസ് ഗോഡൗൺ പ്രമാടം പഞ്ചായത്തിലെ ഇളകൊളളൂരിലേക്ക് മാറ്റിയതോടെ ദൂരം വർധിച്ചെങ്കിലും ജീവിതയാത്ര തുടരുകയാണ്. തെൻറ വീട്ടിലേക്ക് പോകാൻ വഴിയില്ലാത്തതാണ് ശശിയുടെ ജീവിതസങ്കടം. അതിനായി ഇദ്ദേഹം മുട്ടാത്ത വാതിലുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.