കോന്നി: ഗവ. മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗം ബോർഡിൽ മാത്രം ഒതുങ്ങി. ആവശ്യമായ ഉപകരണങ്ങൾ എത്തിച്ച് സൗകര്യം ഒരുക്കിയാൽ മാത്രമേ അത്യാഹിത വിഭാഗം പ്രവർത്തിക്കാൻ സാധിക്കുകയുള്ള:. ഇതൊന്നും ഒരുക്കാതെയാണ് അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിച്ചത്. മതിയായ ഡോക്ടർമാരുടെ സേവനം ലഭ്യമാണെങ്കിലും രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാൻ കഴിയുന്നില്ല.
2021 നവംബര്‍ ഒന്നുമുതലാണ് അത്യാഹിത വിഭാഗം ആരംഭിച്ചത്. അടിയന്തരമായി സജ്ജീകരിക്കേണ്ട പ്രസവ ചികിത്സ, ശസ്ത്രക്രിയ വേണ്ടിവരുന്ന അവസ്ഥകള്‍, ഹൃദയാഘാതം, ഗുരുതര വിഷബാധ, പക്ഷാഘാതം, വെന്റിലേറ്റര്‍, ഐ.സി.യു സൗകര്യം വേണ്ടിവരുന്ന ചികിത്സകള്‍ എന്നിവ അത്യാഹിത വിഭാഗത്തില്‍ സജ്ജീകരിച്ചിട്ടില്ല. അതേസമയം ഇവിടെ അത്യാഹിത വിഭാഗത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും ഇതിനാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഇവിടെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
കോന്നിയില്‍ വലിയ അപകടങ്ങളും മറ്റും ഉണ്ടായി ഗുരുതരാവസ്ഥയിലാകുന്നവരെ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.