നിർമാണം പുരോഗമിക്കുന്ന പുതിയ കെട്ടിടം

കോന്നി മെഡിക്കൽ കോളജ്: രണ്ടാംഘട്ട വികസനം പുരോഗമിക്കുന്നു

കോന്നി: കോന്നി ഗവ. മെഡിക്കൽ കോളജിന്‍റെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കിഫ്‌ബി മുഖേന 241.01 കോടി രൂപ അനുവദിച്ചതിൽ 199.17 കോടിക്ക് രാജസ്ഥാൻ കമ്പനിയായ ജതൻ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അക്കാദമിക് ബ്ലോക്കിന്‍റെ നിർമാണം പൂർത്തീകരിച്ചു. 200 കിടക്കയോടുകൂടിയ ആശുപത്രിക്കെട്ടിടവും അക്കാദമിക് ബ്ലോക്കിന്‍റെ ഭാഗമായി മൂന്ന് നിലയുള്ള കെട്ടിടവും 200 വിദ്യാർഥികൾക്ക് താമസിക്കാൻ കഴിയുന്ന അഞ്ച് നിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, 235 കുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന ആറ് നിലയുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങളിലായി 40 അപ്പാർട്മെന്‍റുകൾ, 11 നിലയുള്ള ക്വാർട്ടേഴ്‌സ്, 1000 പേർക്ക് ഇരിക്കാൻ പറ്റുന്ന ഓഡിറ്റോറിയം, മോർച്ചറി, പോസ്റ്റ്‌മോർട്ടം സൗകര്യങ്ങൾക്ക് ഓട്ടോപ്സി ബ്ലോക്ക്, രണ്ടുലക്ഷം ലിറ്റർ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, മഴവെള്ള സംഭരണി, പ്രിൻസിപ്പലിന് താമസിക്കാൻ ഡീൻ വില്ല, 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാംഘട്ട നിർമാണത്തിൽ ഉൾപ്പെടുന്നു. ലെക്‌ചറർ ഹാളിലേക്കും ലാബിലേക്കും ലൈബ്രറിയിലേക്കും മറ്റുമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് തുകയും അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - Konni Medical College: Phase II development is in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.