കോന്നി: കോന്നി മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളജിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 6.5 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ സി.ടി സ്കാന്‍ മെഷീന് മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കും. 19.5 കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങും.
ഒരുമാസത്തിനകം ഉപകരണങ്ങള്‍ ആശുപത്രിയിലെത്തും. അത്യാധുനിക നേത്രചികിത്സ, ഗൈനക്കോളജി, ഒഫ്താല്‍മോളജി, പീഡിയാട്രിക്സ് എന്നീ ഡിപ്പാര്‍ട്മെന്റുകള്‍ കേന്ദ്രീകരിച്ചാണ് ഉപകരണങ്ങള്‍ എത്തുക. നൂറ് വിദ്യാർഥികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഹോസ്റ്റലിന്റെ പ്രവര്‍ത്തനം ഒക്ടോബറോടെ പൂര്‍ത്തിയാകും. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റ പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. നാഷനല്‍ മെഡിക്കല്‍ കമീഷന് ഇന്‍സ്പക്ട് ചെയ്തതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നു. അവര്‍ ചൂണ്ടിക്കാട്ടിയവ പരിഹരിച്ച് കത്തയച്ചിട്ടുണ്ട്. അവരുടെ അടുത്ത ഇന്സ്പെക്ഷന് പ്രതീക്ഷിക്കുകയാണ്.
കോന്നി മെഡിക്കല്‍ കോളജില്‍ ജീവിതശൈലി രോഗ മരുന്നുകള്‍ ലഭ്യമല്ലെന്ന പരാതിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു. മെഡിക്കല്‍ കോളജില്‍ 394 ഒഴിവാണ് വിവിധ തലങ്ങളിലായി സര്‍ക്കാര്‍ സൃഷ്ടിച്ചത്. അവയില്‍ 258 പേര്‍ക്ക് നിയമനം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ നിയമന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മിറിയം വര്‍ക്കി, പി.ഡബ്ല്യു.ഡി ഇ.ഇ ഷീന രാജന്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് സി.വി. രാജേന്ദ്രന്, മന്ത്രിയുടെ നോമിനി പി.ജെ. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.