2014-15ലാണ് കെ.എസ്.ആർ.ടി.സി നിർമാണം ആരംഭിക്കുന്നത്
കോന്നി: കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്തത് ഡിപ്പോക്ക് അനുവദിച്ച ഭൂമി പഞ്ചായത്ത് കെ.എസ്.ആർ.ടി.സിക്ക് കൈമാറാത്തത് കൊണ്ടെന്ന് അധികൃതർ. എം.എൽ.എ വിളിച്ചയോഗത്തിലും ഭൂമി കൈമാറാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കുന്നതിൽ പഞ്ചായത്ത് വിമുഖത തുടരുകയാണ്.
യു.ഡി.എഫ് ഭരണകാലത്ത് 2014-15ലാണ് കെ.എസ്.ആർ.ടി.സി നിർമാണം ആരംഭിക്കുന്നത്. നിർമാണം മുടങ്ങിയതിനെ തുടർന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ ബന്ധപ്പെട്ട വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം കോന്നി പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്തിരുന്നു. പഞ്ചായത്ത്, കെ.എസ്.ആർ.ടി.സി, രജിസ്ട്രേഷൻ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ നിർദിഷ്ട ഡിപ്പോയുടെ ഭൂമി ഇതുവരെയും കോന്നി പഞ്ചായത്ത് കെ.എസ്.ആർ.ടി.സിക്ക് കൈമാറിയിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചിരുന്നു. പഞ്ചായത്തിെൻറ കൈവശമുള്ള ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇളവ് ലഭിക്കാത്തതിനാലാണ് കൈമാറാൻ കഴിയാത്തതെന്നും സ്വകാര്യ വ്യക്തിയുടെ ഭൂമി ഇനിയും ഏറ്റെടുക്കണമെന്നും പഞ്ചായത്ത് അറിയിച്ചിരുന്നു.
രണ്ടേക്കർ നാൽപ്പത്തിയൊന്ന് സെൻറ് ഭൂമിയാണ് സ്റ്റാൻഡ് ആവശ്യത്തിനായി പഞ്ചായത്ത് കണ്ടെത്തിയത്. ഒരേക്കർ എട്ട് സെൻറ് ഭൂമിയാണ് സ്വകാര്യ വ്യക്തിയുടേതായിട്ടുള്ളത്. ഈ ഭൂമി സംബന്ധിച്ച് 2018 മുതൽ ഹൈകോടതിയിൽ കേസ് നിലനിൽക്കുകയാണ്. ബാക്കി വസ്തു കൈമാറുന്നതിന് രജിസ്ട്രേഷൻ ഡിപ്പാർട്മെൻറിന് എതിർപ്പില്ലെന്നും രജിസ്ട്രേഷന് ഇളവ് അനുവദിച്ചിട്ടുണ്ടെന്നും രജിസ്ട്രേഷൻ ഡിപ്പാർട്മെൻറ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വസ്തു കൈമാറാൻ ഉടൻ പഞ്ചായത്ത് നടപടി സീകരിക്കണമെന്നും കേസ് നൽകിയ ഉടമയുമായി ചർച്ച നടത്താനുമായിരുന്നു യോഗ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.