കോന്നി: ലൈഫ് പദ്ധതിയില്‍ 80 വീടുകളുടെ നിർമാണം പൂര്‍ത്തിയാക്കി അരുവാപ്പുലം ഗ്രാമപഞ്ചായത്ത്. വീടുകളുടെ താക്കോല്‍ ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി നിര്‍വഹിച്ചു. ഭരണസമിതിയുടെ കാലയളവിൽ ലൈഫിലെ മുഴുവൻ ആളുകൾക്കും പാർപ്പിടം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ജനറല്‍ വിഭാഗത്തില്‍ 40, പട്ടികജാതി വിഭാഗത്തിന് 14 ഉള്‍പ്പെടെ 54 വീടും ഭൂരഹിത ഭവനരഹിതര്‍ക്ക് ജനറല്‍ വിഭാഗത്തില്‍ 24, പട്ടികജാതി വിഭാഗം ഏഴ്, ഉള്‍പ്പെടെ ആകെ 31 പേര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ അധിക ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 10 പേര്‍ക്കും ഉള്‍പ്പെടെ ആകെ 95 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്‍കിയിരുന്നു.
നിലവില്‍ ലൈഫ് 2020 പദ്ധതി ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ക്കാണ് ആനൂകൂല്യം നല്‍കുന്നത്. വാര്‍ഷിക പദ്ധതിയില്‍ പ്ലാന്‍ ഫണ്ട് 1.69 കോടി രൂപയായിരുന്നു ലൈഫ് പദ്ധതിക്കായി മാറ്റിവെച്ചിരുന്നത്.
ജനപ്രതിനിധികളായ ഷീബ സുധീര്‍, വി.കെ. രഘു, പി. സിന്ധു, മിനി ഇടിക്കുള, ടി.ഡി. സന്തോഷ്, അമ്പിളി സുരേഷ്, ടി.വി. ശ്രീലത, സി.എന്‍. ബിന്ദു, സ്മിത സന്തോഷ്, വി. ശ്രീകുമാര്‍, സെക്രട്ടറി വി.എന്‍. അനില്‍, ഭവനപദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരായ ദിലീപ് കുമാര്‍, റാണി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.