മാങ്കോസ്റ്റിൻ വിപണി നഷ്ടത്തിൽ

കോന്നി: പ്രതീക്ഷക്ക് അനുസരിച്ചു വില ലഭിക്കാത്തത്തിൽ വലിയ നഷ്ടം നേരിടുകയാണ് കോന്നിയിലെ മാങ്കോസ്റ്റിൻ കർഷകർ. മുമ്പ് കിലോക്ക് 400 രൂപ കർഷകർക്ക് ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 100 മാത്രമാണ് ലഭിക്കുന്നത്. മേയ്, ജൂൺ മാസങ്ങളിലാണ് ഇവയുടെ വിളവെടുപ്പ്. മേയ് മുതൽ മാങ്കോസ്റ്റിൻ പഴങ്ങൾ പാകമായി തുടങ്ങും.

വർഷങ്ങൾക്ക് മുമ്പുതന്നെ കോന്നി ഇതി‍െൻറ പ്രധാന വിപണന കേന്ദ്രമാണ്. നിരവധി മാങ്കോസ്റ്റിൻ കർഷകർ കോന്നിയിലുണ്ട്. 2020ൽ കോന്നിയിൽ ഇത്തരം കർഷകരെ സഹായിക്കാൻ കോന്നി ക്വീൻ എന്ന പേരിൽ കോന്നി പഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, ഇതും ഫലം കണ്ടില്ല. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നും ഇത്തരം കർഷകരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. കോന്നി പഞ്ചായത്തിലെ 1, 10, 17, 18 വാർഡുകളിൽ നിരവധി മാങ്കോസ്റ്റിൻ കർഷകരുണ്ട്.

തമിഴ്നാട്ടിൽ കല്യാണങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്ന മാങ്കോസ്റ്റിൻ വളരെയേറെ ഔഷധഗുണം നിറഞ്ഞ ഫലം കൂടിയാണ്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കോന്നിയിൽനിന്നു മാങ്കോസ്റ്റിൻ പഴങ്ങൾ കൂടുതലും കയറ്റിയയക്കുന്നത്. കൂടാതെ കേരളത്തിലെ പല സ്ഥലങ്ങളിലേക്കും ഈ ഫലങ്ങൾ കയറ്റിയയക്കുന്നുണ്ട്.

മരം നട്ട് പത്ത് വർഷമാകുമ്പോൾ വിളവ് ലഭിച്ച് തുടങ്ങും. ഒരുമരത്തിന് 200 വർഷം വരെ ആയുസ്സുണ്ട്.

Tags:    
News Summary - Mangosteen market loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.