രണ്ടുവർഷത്തിനകം പത്തനംതിട്ടയെ സമ്പൂർണ ഇ-ജില്ലയാക്കി മാറ്റും –മന്ത്രി കെ. രാജൻ

കോന്നി: രണ്ടുവർഷത്തിനുള്ളിൽ പത്തനംതിട്ടയെ സമ്പൂർണ ഇ-ജില്ലയാക്കി മാറ്റുമെന്നും ഇതിനുള്ള നടപടി ഊർജിതമായി നടന്നുവരുന്നതായും മന്ത്രി കെ. രാജൻ പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം നേരിട്ടവർക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് പ്രളയകാലത്ത് ഒറ്റകെട്ടായി പ്രവർത്തിച്ച ദുരന്തനിവാരണ ഓഫിസ് ജീവനക്കാരെയും മണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫിസർമാർ വില്ലേജ് ഓഫിസ് ജീവനക്കാർ എന്നിവരെയും മന്ത്രി ആദരിച്ചു.

കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻപിള്ള, കോന്നി ബ്ലോക്ക് പ്രസിഡന്‍റ് ജിജി സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് എം.പി. മണിയമ്മ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പുഷ്പവല്ലി, വിക്ടർ ടി.തോമസ്, അസി. കലക്ടർ സന്ദീപ് കുമാർ, എ.ഡി.എം അലക്സ്‌ പി.തോമസ്, കോന്നി തഹസിൽദാർ കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Pathanamthitta will be made a complete e-district within two years - Minister K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.