കോന്നി: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയി വിവാഹിതയാകുന്നു. ബ്ലോക്ക് ഡിവിഷന് അംഗം വര്‍ഗീസ് ബേബിയാണ് വരൻ. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറാണ് രേഷ്മ. ഡിസംബര്‍ 26ന് പൂങ്കാവ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവാഹച്ചടങ്ങുകള്‍.
ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയിയുടെയും മിനിയുടെയും മകളായ രേഷ്മ മറിയം റോയി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം കൂടിയാണ്. അരുവാപ്പുലം ഊട്ടുപാറ ബാര്ലിവടക്കേതില് പി.എം. ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വര്‍ഗീസ് ബേബി.
21 വയസ്സ് പൂര്ത്തീകരിച്ചതിെൻറ അടുത്ത ദിവസമായിരുന്നു രേഷ്മ മറിയം റോയി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.