കോന്നി: ജനകീയ ബദലുകളിലൂടെ പ്രതിസന്ധികളെ കൂട്ടായി നേരിടുന്ന മാതൃക കേരളത്തിന്റെ സവിശേഷത ആണെന്ന് മന്ത്രി എം.ബി രാജേഷ്. കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിന്റെ ഓഫീസ് സമുചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും കേരളം നേരിട്ടത് ജനകീയ ബദലുകളിലൂടെ ആണെനും മന്ത്രി ചൂണ്ടിക്കാട്ടി. ഇ.എം.എസ് ചാരിറ്റബിൾ സോസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ അധ്യക്ഷത വഹിച്ചു.
ഓഫീസ് നിർമിച്ചു നൽകിയ മല്ലേലിൽ ഇൻഡസ്ട്രീസ് ഉടമ ആർ ശ്രീധരൻ നായരെ ആദരിച്ചു. പി.ആർ.പി.സി ജില്ലാ രക്ഷാധികാരി കെ.പി. ഉദയാഭാനു, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, കോന്നി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ തുളസി മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, എം.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ജോയിന്റ് സെക്രട്ടറി ടി. രാജേഷ് കുമാർ, ഡോ. ഗോപിനാഥപിള്ള, ഡോ. സാം ബാബു ജോൺ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.