കോന്നി: ''എെൻറ ജീവൻ പോകുന്നെങ്കിൽ പൊയ്ക്കോട്ടെ, എനിക്കിത്രയും പ്രായമില്ലേ, അവർ ചെറുപ്പമല്ലേ...അവരെ രക്ഷിക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു''...അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട രണ്ട് കുട്ടികളെയും അമ്മയെയും രക്ഷിച്ച അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഐരവൺ മംഗലത്ത് വീട്ടിൽ ശാന്തകുമാരിയമ്മയുടെ വാക്കുകളാണിത്.
വ്യാഴാഴ്ച വൈകീട്ട് ആറോടെ അച്ചൻകോവിലാറ്റിലെ ഐരവൺ പറമ്പിനാട്ട് കടവിലാണ് സംഭവം. ഐരവൺ പെരുംതോട്ടത്തിൽ രാജേഷിെൻറ ഭാര്യ ശ്രീജ(39), രാജേഷിെൻറ അനുജൻ രതീഷിെൻറ മകൻ കാർത്തിക് (12), സഹോദരി രജനിയുടെ മകൻ തേജസ് (13) എന്നിവരാണ് ഒഴുക്കിൽപെട്ടത്. കുട്ടികൾ ആറ്റിൽ വെള്ളത്തിൽ കളിക്കുന്നതിനിടെ കാർത്തികാണ് ആദ്യം ഒഴുക്കിൽപെട്ടത്.
ഈ സമയം തൊഴിലുറപ്പ് ജോലി കഴിഞ്ഞ് കടവിൽ കുളിക്കാനെത്തിയ ശാന്തകുമാരിയമ്മ ആറ്റിലേക്ക് ചാടി കാർത്തികിനെ രക്ഷപ്പെടുത്തി കരക്കെത്തിക്കുന്നതിനിടെ തേജസും തേജസിനെ രക്ഷിക്കാൻ ശ്രമിച്ച ശ്രീജയും ഒഴുക്കിൽപെടുകയായിരുന്നു. കാർത്തികിനെ അടിയൊഴുക്കുള്ള നദിയിൽ നീന്തി കരക്കെത്തിച്ച ശേഷം വീണ്ടും നീന്തിയാണ് ശ്രീജെയയും തേജസിെനയും രക്ഷപ്പെടുത്തിയത്. 53കാരിയുടെ ധീരകൃത്യം സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായതിനെത്തുടർന്ന് നിരവധിപേരാണ് ശാന്തകുമാരിയമ്മക്ക് അഭിനന്ദനവുമായി എത്തിയത്.
അരുവാപ്പുലം ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ ശാന്തകുമാരിയമ്മയെ ആദരിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ് തുടങ്ങിയവർ ശാന്തകുമാരിയമ്മയെ വീട്ടിൽ എത്തി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.