കോന്നി: സൗത്ത് കുമരംപുത്തൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന അങ്ങാടിക്കലിൽ കാട്ടു പന്നിയെ വൈദ്യുതാഘാതം ഏൽപിച്ചു കൊല്ലുകയും ഇറച്ചിയാക്കുകയും ചെയ്തതിന് രണ്ടുപേരെ വനംവകുപ്പ് അറസ്റ്റു ചെയ്തു.
അങ്ങാടിക്കൽ തുണ്ടിൽ വീട്ടിൽ ടി.എസ് ജെയിംസ് (52), സൗത്ത് അങ്ങാടിക്കൽ സുബിൻ നിവാസിൽ സുഭാഷ് ജി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാട്ടുപന്നിയുടെ ഇറച്ചി പ്രതികളുടെ വീട്ടിൽനിന്നും വനംവകുപ്പ് പിടികൂടുകയായിരുന്നു.
കൂടൽ- ചന്ദനപ്പള്ളി റോഡ് സൈഡിലെ ഇലക്ട്രിക് ലൈനിൽ നിന്നും 80 മീറ്റർ നീളത്തിൽ വയർ കണക്ട് ചെയ്താണ് പ്രതികൾ ജെയിംസിെൻറ കൃഷിഭൂമിയിലുള്ള ഫെൻസിങ് കമ്പിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നത്. ഈ കമ്പിയിൽ തട്ടി ചത്ത കാട്ടുപന്നിയെ പ്രതികൾ അവിടെ െവച്ച് മുറിച്ച് കഷണങ്ങളാക്കി വീടുകളിലേക്ക് കൊണ്ടു പോവുകയായിരുന്നു.
പ്രതികളെ കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജോജി ജെയിംസ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ്ഓഫിസർ സനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജോൺ പി. തോമസ്, മുഹമ്മദ് കുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ. നിഷാന്ത് കുമാർ, ആർ. രാജേഷ് പിള്ള, രാഖി രാജൻ, സൂര്യ ടി. പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.