കോന്നി: വന്യജീവി ആക്രമണം തുടർക്കഥയായ കോന്നിയിൽ ദ്രുതകർമ സേനയുടെ പുതിയ ബാച്ച് എത്തുന്നു. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സേന എത്തുന്നത്. വാഹനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യത്തോടു കൂടിയാണ് പുതിയ റാപിഡ് സെസ്പോൺസ് ടീം രൂപവത്കരിക്കുന്നത്.
നിലവിൽ ജില്ലയിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് ആ.ആർ.ടി പ്രവർത്തിക്കുന്നത്. കോന്നിയിൽ അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ ഈ സഘത്തെയാണ് ആശ്രയിക്കുന്നത്. ആർ.ആർ.ടി നിലവിൽ വരുന്നതോടെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തിക ഡെപ്യൂട്ടി റേഞ്ച് ഓഫിസറായും ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികകൾ ഫോറസ്റ്റ് ഓഫിസറായും ഉയർത്തും.
കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമേഖലയാണ് കോന്നി. വന്യജീവി ആക്രമണത്തിൽ നിരവധി മനുഷ്യജീവനും കോന്നിയിൽ പൊലിഞ്ഞിട്ടുണ്ട്. വന്യജീവികൾ നാട്ടിൽ ഇറങ്ങുമ്പോൾ കൃത്യസമയങ്ങളിൽ വനപാലകരെത്തി പ്രശ്നം പരിഹരിക്കാത്തത് വലിയ വിവാദങ്ങൾക്കും നാട്ടുകാരും വനപാലകരും തമ്മിലുള്ള വാക്കേറ്റങ്ങൾക്കും കാരണമായിട്ടുണ്ട്. കോന്നിയിൽ ആർ.ആർ.ടി നിലവിൽ വരുന്നതോടെ ഇതിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. വന്യജീവി ആക്രമണത്തിൽ കോന്നിയിൽ കഴിഞ്ഞ എട്ടുവർഷത്തിനിടെ 20 മനുഷ്യ ജീവനാണ് പൊലിഞ്ഞിട്ടുള്ളത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.