കോന്നി: കോന്നിയുടെ മലയോര മേഖലയിൽ കൂട്ടമായി പറന്നെത്തുന്ന മഞ്ഞത്തകരമുത്തി ശലഭങ്ങൾ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. തണ്ണിത്തോട്, കൊക്കാത്തോട്, തേക്കുതോട്, ചിറ്റാർ, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലും കോന്നിയിലെ മലയോര പ്രദേശങ്ങളിലുമാണ് മഞ്ഞത്തകരമുത്തി ശലഭങ്ങൾ കൂടുതലായി കാണപ്പെടുന്നത്. തോടുകളുടെ കരയിലും ജലാംശമുള്ള ഭാഗങ്ങളിലുമാണ് ഈ ശലഭങ്ങൾ കൂട്ടത്തോടെ വന്നിരിക്കുക. നൂറുകണക്കിന് ശലഭങ്ങളുള്ള ഇവ അലോസരപ്പെടുത്തുന്ന ചെറിയ ശബ്ദം ഉണ്ടായാൽപോലും പറന്ന് നാലുവശത്തേക്കും പോവുകയും സ്ഥിതി ശാന്തമാകുമ്പോൾ വീണ്ടും പഴയസ്ഥലത്ത് കൂട്ടമായി വന്നിരിക്കുന്നതും പതിവാണ്. ഇത്തരം ശലഭങ്ങളുടെ മുൻ ചിറകുകളുടെ മുൻവക്കുകളിൽ കറുത്ത നിറം പടർന്ന് കിടക്കുന്നതും പ്രധാന സവിശേഷതയാണ്. കണിക്കൊന്ന മരത്തിന്റെ ഇലക്ക് അടിഭാഗത്തായാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.