മല്ലപ്പള്ളി: താലൂക്കിെൻറ വിവിധ പ്രദേശങ്ങളിൽ ടിപ്പറുകളുടെ മരണപ്പാച്ചിലും മത്സരയോട്ടവും അപകടങ്ങൾ ആവർത്തിക്കാനിടയാക്കുന്നു. കഴിഞ്ഞ ദിവസം പുല്ലാട് റോഡിൽ പടുതോടിന് സമീപം ടിപ്പറുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ടിപ്പറുകൾ അമിത വേഗത്തിൽ തലങ്ങും വിലങ്ങും പായുന്നത് ജനങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്. സംസ്ഥാന പാതയിൽ മല്ലപ്പള്ളി സി.എം.എസ് ഹയർസെക്കൻഡറി സ്കൂളിനും വെണ്ണിക്കുളത്തിനും ഇടയിൽ അപകടങ്ങൾ തുടർസംഭവമാണ്.
കോട്ടാങ്ങൽ, എഴുമറ്റൂർ, ആനിക്കാട് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ക്രഷറുകളിൽനിന്ന് വൻതോതിൽ അനധികൃതമായി മണ്ണ് കടത്തുന്നുണ്ട്. പാറ ഉൽപന്നങ്ങളെക്കാൾ കൂടുതൽ പുലർച്ച മുതൽ മണ്ണാണ് ടിപ്പറുകളിൽ കൊണ്ടുപോകുന്നത്.
തിരക്കേറിയ ജങ്ഷനുകളിൽ കൂടിയും അമിത വേഗത്തിലാണ് പായുന്നത്. പരിശോധിക്കാനോ നടപടിയെടുക്കാനോ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.