ബിജു
പത്തനംതിട്ട: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരമായി ശാരീരിക, മാനസിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ഏറം തെക്കുമല പതാലിൽ വീട്ടിൽ ബിജുവാണ് (52) മലയാലപ്പുഴ പൊലീസിന്റെax പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഭാര്യ പി.എസ്. കലയെ (45) ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയയാക്കി വരുകയായിരുന്നു.
ഭർത്താവ് പതിവായി മർദിക്കുകയായിരുന്നുവെന്ന് കല മൊഴിയിൽ പറയുന്നു. 11ന് പുലർച്ച കട്ടിലിൽ കിടത്തി കഴുത്തിൽ കൈലികൊണ്ട് ചുറ്റിപ്പിടിച്ച് കൈകൊണ്ട് ഇടിച്ച് ചുണ്ടിൽ മുറിവേൽപിച്ചു. അടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പോയ കല പൂഴിക്കാടുള്ള സ്നേഹിതയിൽ എത്തിയതായും പൊലീസിനോട് പറഞ്ഞു.
ഉപദ്രവം സഹിക്കവയ്യാതെ സഹോദരന്റെ വീട്ടിൽ താമസിക്കുകയായിരുന്ന ഇവരെ സ്നേഹം നടിച്ച് വീട്ടിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു ബിജു. വീട്ടിലെത്തിയ ശേഷം ദേഹോപദ്രവം തുടർന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
നവംബർ 19ന് ഭാര്യയെ മർദിച്ച് അവശയാക്കുകയും കത്തികൊണ്ട് വലതു കൈമുട്ടിനുതാഴെ പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുപുറമെ, 2022ൽ ദേഹോപദ്രവം ഏൽപിച്ചതിനു എടുത്ത കേസിലും കഞ്ചാവ് കേസിലും ഇയാൾ ഉൾപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.