മൈലപ്ര ദീപം കറിപ്പൊടി നിര്‍മാണ യൂണിറ്റിലെ കുടുംബശ്രീ അംഗങ്ങൾ
പത്തനംതിട്ട: ജില്ലയുടെ സംരംഭക അധ്യായത്തില്‍ സ്വയംപര്യാപ്തതയുടെ അടയാളവുമായി മൈലപ്ര കുടുംബശ്രീ. കുടുംബശ്രീയിലെ അഞ്ചു വനിതകള്‍ ചേര്‍ന്ന് ‘ദീപം’ എന്ന പേരില്‍ കറിപ്പൊടികള്‍ നിര്‍മിച്ച് വരുമാനം കണ്ടെത്തുന്നു. കുടുംബശ്രീയുടെ വ്യവസായിക പദ്ധതിയില്‍നിന്ന് ലഭിച്ച നാല് ലക്ഷം രൂപയുമായി 2022ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഗീത മുരളി, രാജി വില്‍സണ്‍, പി.ആര്. രജനി, അഞ്ജു വിജയന്, രമ മുരളി എന്നിവരാണ് നടത്തിപ്പുകാര്‍. മൈലപ്ര പേഴുംകാടാണ് സ്ഥാപനം.
മുളക്, മല്ലി, മഞ്ഞള്‍, കാപ്പി, ചിക്കന്‍ മസാല, ഗോതമ്പ്, സാമ്പാര്‍, അരി, റാഗി, ചോളം എന്നിവ ദീപം എന്ന പേരില്‍ വിപണിയിലുണ്ട്. വെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, ഉപ്പേരി, അച്ചാറുകള്‍ എന്നിവയും നല്കുന്നു. കുടുംബശ്രീ മേളകളിലെ സ്ഥിര സാന്നിധ്യമാണ് ദീപം കറിപ്പൊടി. വിഷു മുന്നൊരുക്കമായി ഉല്പാദനം കൂട്ടിയിട്ടുണ്ട്.
2023 ഡിസംബറില്‍ ജില്ല പഞ്ചായത്തില്‍നിന്ന് പൊടിക്കാനുള്ള ഉപകരണം വാങ്ങാന്‍ അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു. സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ കുടുംബശ്രീയുമായി ചേര്‍ന്ന് തയാറാക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.