കോഴഞ്ചേരി: ശബരിമലയിൽ അയ്യപ്പസ്വാമിക്ക് നിറപുത്തരിക്ക് സമര്‍പ്പിക്കാൻ ആറന്മുളയിൽ വിളയിച്ച നെൽക്കതിരുകളുടെ കൊയ്ത്തുത്സവം ആഘോഷപൂർവം നടന്നു. ആറന്മുള വികസന സമിതിയുടെ നേതൃത്വത്തില്‍ ചെമ്പകമംഗലത്ത് വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലത്താണ് കൃഷിചെയ്തത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്‍ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ആറന്മുള ക്ഷേത്രത്തിലേക്ക് ആവശ്യമായ നെൽക്കതിരുകളും ആഘോഷപൂര്‍വം വഞ്ചിപ്പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എത്തിച്ചു.
വികസന സമിതി പ്രസിഡന്റ് പി.ആര്. രാധാകൃഷ്ണന് അധ്യക്ഷനായ യോഗത്തില്‍ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് ആർ. അജയകുമാര്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജി, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, മാലേത്ത് സരളാദേവി, പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥിപിള്ള, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.ബി. സുധീര്‍, വാസ്തുവിദ്യ ഗുരുകുലം ഡയറക്ടര്‍ പ്രിയദര്ശന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ആറന്മുള വികസന സമിതി സെക്രട്ടറി അശോകന് മാവുനില്‍ക്കുന്നതിൽ സ്വാഗതവും ട്രഷറര്‍ സന്തോഷ് കുമാര്‍ പുളിയേലില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.