സാ​റാ തോ​മ​സ്

സാറാ തോമസ് പ​ത്ത​നം​തി​ട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പ​ത്ത​നം​തി​ട്ട: ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റാ​യി എ​ൽ.​ഡി.​എ​ഫി​ലെ സാ​റാ തോ​മ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​ന​താ​ദ​ൾ എ​സ്​ പ്ര​തി​നി​ധി​യാ​യ സാ​റാ തോ​മ​സ് കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​നെ​യാ​ണ്​ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

ഇ​ട​തു​മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം ര​ണ്ടാം ടേ​മി​ൽ പു​ളി​ക്കീ​ഴ്​ ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കേ​ര​ള കോ​ൺ​​ഗ്ര​സ്​ എ​മ്മി​ലെ അ​ന്ന​മ്മ പി. ​ജോ​സ്​ ആ​ണ്​ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ആ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ ര​ണ്ടാം ടേം ​ജ​ന​താ​ദ​ളി​ന്​ ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ടേ​മി​ൽ അ​ന്ന​മ്മ പി. ​ജോ​സ്​ വൈ​സ് പ്ര​സി​ഡ​ന്റാ​കും. സി.​പി.​ഐ​യി​ലെ രാ​ജി പി. ​രാ​ജ​പ്പ​ൻ ആ​യി​രു​ന്നു വൈ​സ്​ പ്ര​സി​ഡ​ന്‍റ്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ സാ​റാ തോ​മ​സി​ന് 11ഉം ​യു.​ഡി.​എ​ഫി​ലെ ജെ​സി അ​ല​ക്സി​ന് നാ​ലും വോ​ട്ട്​ ല​ഭി​ച്ചു. എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ലു​ള്ള 16 അം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണ​സ​മി​തി​യി​ല്‍ 15 പേ​ര്‍ ഹാ​ജ​രാ​യി​രു​ന്നു. വ​ര​ണാ​ധി​കാ​രി ക​ല​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ് അ​യ്യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍കി.

തു​ട​ര്‍ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ.​ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്റി​ന് സ​ത്യ​പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, ഡി.​എം.​ഒ ഡോ. ​എ​ല്‍. അ​നി​താ​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - sara thomas elected as district panchayath vice president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.