തുമ്പമൺ: തെരഞ്ഞെടുപ്പ് കാലത്ത് കരുവന്നൂർ സഹകരണ ബാങ്കിന്റെ പേരിൽ സി.പി.എമ്മിന്റെ തൃശൂർ ജില്ല സെക്രട്ടറിയെ അടക്കം വരിഞ്ഞുമുറുക്കി ബി.ജെ.പി ആനുകൂല്യങ്ങൾ നേടിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
തുമ്പമൺ സർവിസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഗുണ്ടകളാണ് പൊലീസിന്റെ പിന്തുണയോടെ തുമ്പമണ്ണിൽ അക്രമം കാണിച്ചത്.
2016 മുതൽ യു.ഡി.എഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന 21 ബാങ്കുകൾ ആണ് ഇത്തരം ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ പിടിച്ചെടുത്തത്. സി.പി.എമ്മിന്റെ ജില്ല സെക്രട്ടറിയാണ് ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു സഖറിയ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, പഴകുളം മധു, അഡ്വ.വർഗീസ് മാമ്മൻ, അഡ്വ.കെ.എസ്. ശിവകുമാർ, തോപ്പിൽ ഗോപകുമാർ, അനീഷ് വരിയ്ക്കണ്ണാമല, എം.ജി. കണ്ണൻ, പഴകുളം ശിവദാസൻ, അഡ്വ.ഡി.എൻ. തൃദീപ്, ബി.നരേന്ദ്രനാഥ്, സഖറിയ വർഗ്ഗീസ്, രഞ്ചു എം.ജി, എന്നിവർ സംസാരിച്ചു. തുമ്പമൺ ജങ്ഷനിൽ പ്രതിഷേധ പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.