കോന്നിയിൽ വാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്ക്

കോ​ന്നി: വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ണ്ണി​ത്തോ​ട് റോ​ഡി​ൽ ഞ​ള്ളൂ​രി​ൽ ഫോ​റ​സ്റ്റ്​ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ വ​ള​വി​ൽ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. മേ​ട​പ്പാ​റ വ​ട​ക്കേ​ക്ക​ര കു​ളി​ക​ട​വു​ങ്ക​ൽ വീ​ട്ടി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ്രീ​ന​ന്ദ്, സ​ഹോ​ദ​രി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്‌​നേ​ഹ​ന​ന്ദ, റാ​ന്നി മ​ന്ദി​രം​പ​ടി പു​ന്ന​ക്ക​ൽ വീ​ട്ടി​ൽ വൈ​ഷ്ണ​വ്(10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ശ്രീ​ന​ന്ദി​ന്റെ​യും സ്നേ​ഹ​ന​ന്ദ​യു​ടെ​യും അ​ച്ഛ​നാ​ണ് ഓ​ട്ടോ ഓ​ടി​ച്ച​ത്. വ​ട​ശ്ശേ​രി​ക്ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ ഞ​ള്ളൂ​ർ ഫോ​റ​സ്റ്റ്​ സ്​​റ്റേ​ഷ​ന് സ​മീ​പം വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് മ​ൺ​തി​ട്ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു. ശ്രീ​ന​ന്ദി​നെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മേ​ട​പ്പാ​റ​യി​ൽ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം സ്‌​കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച് സ്ത്രീ​ക്ക് ത​ല​ക്ക് പ​രി​ക്കേ​റ്റു. മേ​ട​പ്പാ​റ പു​ളി​നി​ൽ​ക്കു​ന്ന​തി​ൽ വീ​ട്ടി​ൽ അ​രു​ണി​നാ​ണ്​ (44) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ട​ലി​ൽ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ത്തു​പാ​റ സ്വ​ദേ​ശി ബി​ജു(36),നെ​ടു​മ​ൺ​കാ​വ് സ്വ​ദേ​ശി രാ​ജീ​വ് (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Six people injured in car accidents in Konni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.