റാന്നി: പെരുനാട് കൂനംകരയിൽ റബർ തോട്ടത്തിൽ കണ്ടെത്തിയ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ പുരുഷന്റേതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.ഏകദേശം 60 വയസ്സ് വരുന്ന പുരുഷന്റെ അസ്ഥികൂടമാണ് ഇത്. ഇതിന് രണ്ട് വർഷത്തെ പഴക്കവുമുണ്ട്. രണ്ട് വർഷം മുമ്പ് മരിച്ചയാളുടേതാണെന്നാണ് നിഗമനം. ഒന്നര വർഷമായി വെട്ടാതെ കിടന്ന റബർതോട്ടമായതിനാൽ ആരും അങ്ങോട്ട് പോകാറുണ്ടായിരുന്നില്ല.
ഇവിടെ മരം മുറിക്കാനായി കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആളുകളെത്തിയപ്പോൾ അവരിലൊരാളാണ് തലയോട്ടിയുടെ ഭാഗം കണ്ടത്. വെള്ളിയാഴ്ച രാവിലെ മറ്റ് ശരീരഭാഗങ്ങളും കൂടി ഇവിടെ നിന്ന് കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പെരുനാട് പൊലീസ് നടത്തിയ പരിശോധനയെ തുടർന്ന് പലയിടങ്ങളിൽനിന്നായി ബാക്കി അസ്ഥികൾകൂടി ലഭിച്ചു. ഇവ എങ്ങനെ ഇവിടെയെത്തി എന്ന കാര്യം പൊലീസ് വിശദമായി ത്തന്നെ പരിശോധിക്കുകയാണ്.
ഇവിടം ജനവാസമേഖലയല്ല. പുരയിടത്തിൽ തന്നെ ഷർട്ടും കണ്ടെത്തിയിരുന്നു. പഞ്ചായത്ത് മെംബറിൽനിന്നും സമീപത്തെ ആളുകളിൽനിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനക്ക് ശേഷമാണ് അസ്ഥികൂടങ്ങൾ പുരുഷന്റേതെന്ന് കണ്ടെത്തിയത് പെരുനാട് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.