ജ​ല​നി​ര​പ്പ്​ താ​ഴ്​​ന്ന ആ​ന​ത്തോ​ട്​ ഡാം

വേനൽ കനത്തു: ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ്​ താ​ഴ്​​ന്നു​തു​ട​ങ്ങി

സീ​ത​ത്തോ​ട്​: വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ നീ​രൊ​ഴു​ക്ക് നി​ല​ച്ച്​ ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ്​ താ​ഴ്​​ന്നു​തു​ട​ങ്ങി. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് മൊ​ത്തം ശേ​ഷി​യു​ടെ 82 ശ​ത​മാ​ന​മാ​യി താ​ഴ്ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സ​മ​യം 88.5 ശ​ത​മാ​ന​മാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.

ദി​വ​സ​വും ശ​രാ​ശ​രി 10 സെ​ന്‍റി മീ​റ്റ​ർ വീ​തം വെ​ള്ളം താ​ഴു​ക​യാ​ണ്. ഒ​ക്​​ടോ​ബ​ർ മാ​സ​ത്തി​ൽ ക​ന​ത്ത മ​ഴ​യി​ൽ 100 ശ​ത​മാ​നം വ​രെ ജ​ല​നി​ര​പ്പ് എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന​ത്തോ​ട്, പ​മ്പ അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ളു​യ​ർ​ത്തി അ​ധി​ക​ജ​ലം തു​റ​ന്നു​വി​ട്ടു. ഡി​സം​ബ​ർ പ​കു​തി​ക്കു​ശേ​ഷം ഒ​റ്റ​പ്പെ​ട്ട മ​ഴ ഇ​ട​ക്ക്​ പെ​യ്തെ​ങ്കി​ലും കാ​ര്യ​മാ​യി നീ​രൊ​ഴു​ക്കു​ണ്ടാ​യി​ല്ല. അ​ടു​ത്ത സ​മ​യ​ത്തൊ​ന്നും മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ക്കി- ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ൽ 976.30 മീ​റ്റ​റും കൊ​ച്ചു​പ​മ്പ​യി​ൽ 980.65 മീ​റ്റ​റു​മാ​ണ് ജ​ല​നി​ര​പ്പ്. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ൽ 1, 2, 3, 6 ജ​ന​റേ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ഞ്ചാം ന​മ്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ക​യാ​ണ്.

ഏ​റെ നാ​ളാ​യി നാ​ലാം ന​മ്പ​ർ ജ​ന​റേ​റ്റ​ർ ഷ​ട്ട്ഡൗ​ണി​ലാ​ണ്. പ്ര​തി​ദി​നം ഏ​ക​ദേ​ശം 4.5 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​മ്പോ​ൾ ശ​രാ​ശ​രി 2.5 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ വെ​ള്ളം പു​റ​ത്തേ​ക്ക്​ ഒ​ഴു​ക്കും.

Tags:    
News Summary - The water level in the dams is falling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.