പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ എസ്.എഫ്.ഐക്കാര്‍ നഗരത്തിൽ ചേരിതിരിഞ്ഞ് തമ്മിലടിച്ച സംഭവത്തിൽ പത്തനംതിട്ട സ്റ്റേഷനിലെ എസ്.െഎ ഉൾപ്പെടെ പൊലീസുകാർക്കും പരിക്ക്. സംഭവത്തിൽ പ്രമാടം പഞ്ചായത്തിലെ വാർഡ് അംഗത്തിന്റെ മകനായ മകനുൾപ്പെടെ മൂന്ന് മുൻ എസ്.എഫ്.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. പൊലീസിന്റെ കൃത്യനിർഹണം തടസ്സപ്പെടുത്തിയെന്നാണ് ഇവർക്കെതിരായ കുറ്റം. സംഭവത്തിൽ പൊതുസ്ഥലത്ത് സംഘർഷം സൃഷ്ടിച്ചതിന് കണ്ടാൽ അറിയാവുന്ന നാല് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തു. വ്യാഴാഴ്ച രാത്രി ഏഴേകാലോടെ പത്തനംതിട്ട മിനിസിവിൽ സ്റ്റേഷന് മുന്നിലാണ് സംഭവം.
പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും പ്രമാടം സ്വദേശികളായ മല്ലശ്ശേരി മറുർ കൃഷ്ണ വിലാസം വീട്ടിൽ ഹരികൃഷ്ണപിള്ള (23), താഴെടത്ത് വീട്ടിൽ പ്രദീഷ് (23), മല്ലശ്ശേരി മറുർ കീഴേത് വീട്ടിൽ ആരോമൽ (23) എന്നിവരെയാണ് പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതത്. അതേസമയം, ഇവർ എസ്.എഫ്.ഐ പ്രവർത്തകരെല്ലന്ന് ജില്ല നേതൃത്വം അറിയിച്ചു. രാത്രിയിൽ ടൗണില്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ എസ്.എഫ്.ഐ കെട്ടിയിരുന്ന പന്തല്‍ അഴിക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.
കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഈ സമയം അവിടെ എത്തി സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഹെൽമറ്റ് ഉപയോഗിച്ച്മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് മൂവരെയും ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചതിനിടെയാണ് എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് പരിക്കേറ്റത്. എസ്.ഐ ജിനു, ആഷർ മാത്യു, ശ്രീകാന്ത്, സുമൻ സോമരാജ് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ജിനുവിന്റെ യൂണിഫോം വലിച്ചുകീറി കമ്പി കൊണ്ട് ഇടതുകൈക്ക് അടിച്ച്പരിക്കേൽപിക്കുകയും ചെയ്തു.
സ്റ്റേഷനിലെത്തിച്ച് സെല്ലിലാക്കിയിട്ടും പ്രതികൾ അതിക്രമം തുടർന്നു. ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് കടന്ന നാല് എസ്.എഫ്ഐക്കാർക്കെതിരെയാണ് കേസെടുത്തത്. പ്രമാടം പഞ്ചായത്ത് 19ാം വാര്‍ഡ് അംഗം ലിജ ശിവപ്രകാശിന്റെ മകനാണ് ആരോമല്‍. മുമ്പ് പെട്രോള്‍ പമ്പിലും തട്ടുകടയിലും അതിക്രമം നടത്തിയതിന് ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.