അ​ക്ഷ​ര​ങ്ങ​ൾ മാ​ഞ്ഞ വ​ഴി​കാ​ട്ടി

അക്ഷരങ്ങൾ മാഞ്ഞു; വഴിതെറ്റിച്ച്​ വഴികാട്ടി ബോർഡ്​

തു​മ്പ​മ​ൺ: വ​ഴി​കാ​ട്ടി അ​ക്ഷ​രം മാ​ഞ്ഞ ബോ​ർ​ഡാ​യി മാ​റി. തു​മ്പ​മ​ൺ, അ​മ്പ​ല​ക്ക​ട​വ് റോ​ഡി​ൽ തു​മ്പ​മ​ൺ വ​ട​ക്കും നാ​ഥ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വ​ഴി​കാ​ട്ടി​യാ​ണ് അ​ക്ഷ​ര​ങ്ങ​ൾ മാ​ഞ്ഞ് നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ന്ന​ത്.

കോ​ഴ​ഞ്ചേ​രി, കു​ള​ന​ട, ഇ​ല​ന്തൂ​ർ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ വ​ഴി​കാ​ട്ടി​യാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്ഥാ​പി​ച്ച വ​ഴി​കാ​ട്ടി​യാ​ണ് കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ അ​ക്ഷ​ര​ങ്ങ​ൾ മാ​ഞ്ഞ് നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ന്ന​ത്. എം.​സി റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ ഇ​തു​വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന​ത്. ഇ​വി​ടു​ത്തെ വ​ഴി​കാ​ട്ടി യാണെങ്കിൽ ഈ ​അ​വ​സ്ഥ​യി​ലു​മാ​ണ്.

Tags:    
News Summary - The letters faded; Misguided guide board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.