പത്തനംതിട്ട : ജില്ലയിലെ പൊലീസ് കാഴ്ചവെയ്ക്കുന്നത് മികച്ച പ്രവർത്തനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ക്രമസമാധാന രംഗത്ത് മാത്രമല്ല കുറ്റാന്വേഷണ രംഗത്തും സംസ്ഥാനത്തിന് മാതൃകയാകുന്ന തരത്തിൽ ജില്ലയിലെ പൊലീസ് പ്രവർത്തിക്കുന്നുവെന്നും അവർ പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. അസോ. ജില്ല സെക്രട്ടറി കെ. ബി .അജി അധ്യക്ഷത വഹിച്ചു.
ജില്ല പൊലീസ് മേധാവി വി. അജിത്, പൊലീസ് മെഡൽ ജേതാക്കളെ ആദരിച്ചു. ശിശുക്ഷേമ സമിതിക്കുള്ള സഹായം പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി.ഡി.ബൈജു വിതരണം ചെയ്തു. സ്തുത്യർഹ സേവനം നടത്തിയ സേനാംഗങ്ങളെ ഡി.വൈ.എസ്.പി ആർ.ജയരാജ് ആദരിച്ചു. ഫോക്ലോർ അക്കാദമി അംഗം സുരേഷ് സോമ അതിഥിയായിരുന്നു, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, ഭാരവാഹികളായ കെ. ജി. സദാശിവൻ, ടി.എൻ. അനീഷ്, ജി. സക്കറിയ, ഋഷികേഷ് .എസ്, ബി.എസ്. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം ജില്ല പൊലീസ് മേധാവി വി. അജിത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻറ് ആർ. പ്രശാന്ത്, ജില്ല പ്രസിഡന്റ് ബി.എസ്. ശ്രീജിത്ത്, സംസ്ഥാന ജോയിൻറ് സെക്രട്ടറി വി. ചന്ദ്രശേഖരൻ, എക്സി. അംഗം കെ.ജി. സദാശിവൻ, ഡി.എച്ച്.ക്യു.എ.സി എം.സി.ചന്ദ്രശേഖരൻ, ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി റോബർട്ട് ജോണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.