ചെങ്ങന്നൂർ: ശബരിമല തീർഥാടനം മുൻനിർത്തി ഷൈനി വിൽസൺ റോഡിലെ വഴിയോര കച്ചവടക്കാരെ ഞായറാഴ്ച ഒഴിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ മുതൽ ബഥേൽ ജങ്ഷൻ വരെയും ഷൈനി വിൽസൺ റോഡിലെയും വഴിയോര കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. വാഹന ഗതാഗതവും കാൽനടയും സുഗമമാക്കണമെന്ന നഗരസഭ കൗൺസിൽ തീരുമാനപ്രകാരമാണ് ഒഴിപ്പിക്കൽ. ഇതിനെതിരെ സി.ഐ.ടി.യു നേതാക്കളും വഴിയോര കച്ചവട തൊഴിലാളി യൂനിയനും പ്രതിഷേധവുമായി രംഗത്തെത്തി.
കാൽനട പാതയിൽ ചായക്കച്ചവടം നടത്തിയിരുന്ന വനിതകൾ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തിനുനേരെ പാലൊഴിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി. കൗൺസിൽ തീരുമാനം നടപ്പാക്കാൻ ശ്രമിച്ച സെക്രട്ടറിയെ അസഭ്യം പറയുകയും ശാരീരികമായി നേരിടുകയും ചെയ്തതിനെതിരെ മുനിസിപ്പൽ ചെയർപേഴ്സൻ സൂസമ്മ എബ്രഹാമാണ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.