വടശ്ശേരിക്കര: വടശ്ശേരിക്കര പേങ്ങാട്ടുകടവിന് സമീപത്തെ വീടുകളിലും കൃഷിയിടങ്ങളിലും ചന്തക്ക് സമീപവും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും ആഫ്രിക്കൻ ഒച്ചിെൻറ ശല്യം രൂക്ഷമായിരുന്നെങ്കിലും വടശ്ശേരിക്കരയിൽ സമീപകാലത്താണ് കണ്ടു തുടങ്ങിയത്.
മഴകാരണം പകലും മരങ്ങളിലും വീടിെൻറ ചുവരുകളും എല്ലാം ഒച്ചുകൾ ഇഴഞ്ഞ് നടക്കുന്നു. കോവിഡ് പ്രതിസന്ധിയോടൊപ്പം ഒച്ച് ശല്യം കൂടി വ്യാപിച്ചതോടെ നാട്ടുകാരുടെ ജീവിതം അങ്ങേയറ്റം ദുരിതപൂർണമാണ്.
വിഷയത്തിൽ പരിഹാരം കാണണമെന്ന് നിരവധി തവണ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഉപ്പു ഉപയോഗിച്ച് ഒച്ചിനെ തുരത്തണമെന്ന മറുപടിയാണ് അധികൃതർ നൽകിയത്.
ഒച്ചുകളെ പാടെ നശിപ്പിക്കണമെങ്കിൽ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ കൂട്ടായ യത്നം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.