വടശ്ശേരിക്കര: ളാഹ മഞ്ഞത്തൊട്ടിൽ ഒറ്റയാെൻറ ആക്രമണത്തിൽ ആദിവാസിക്കുടിലുകൾ തകർന്നു. കുടിലിൽ ഉണ്ടായിരുന്ന അമ്മയും രണ്ടു കുഞ്ഞുങ്ങളും അത്ഭുതകരമായി രക്ഷപ്പെട്ടു.
സുമിത്രയും നാലു വയസ്സുമാത്രം പ്രായമുള്ള പെൺകുഞ്ഞും മാസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമാണ് രക്ഷപ്പെട്ടത്. ആന കുടിൽ തകർക്കുന്ന ശബ്ദംകേട്ട് കുട്ടികളെ വാരിയെടുത്തു 200 മീറ്ററോളം അകലെയുള്ള ബന്ധുക്കൾ താമസിക്കുന്ന കുടിലുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സുമിത്രയുടെ ഭർത്താവായ മോഹനൻ വനത്തിൽനിന്ന് പുറത്തിറങ്ങുന്ന ആനകളെ ഓടിക്കുന്ന ഫോറസ്റ്റിെൻറ താൽക്കാലിക സംഘാംഗമാണ്. തിങ്കളാഴ്ച രാത്രി 11മണിയോടെ ഇറങ്ങിയ ആന വനത്തിനുള്ളിൽ കെട്ടിയിരുന്ന നാലു കുടിലികൾ പൊളിച്ചു.
വിവരമറിഞ്ഞെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും തീയിട്ടുമാണ് കാട്ടുകൊമ്പനെ തുരത്തിയത്. ഇവിടെ സ്ഥിരമായി കാട്ടാനയുടെ ശല്യം ഉള്ളതായി സമീപവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.