വടശ്ശേരിക്കര: കൈയേറ്റം ൈകയൂക്കുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണല്ലോ. ൈകയൂക്കിെൻറ പിൻബലം രാഷ്ട്രീയക്കാരുടെ പിന്തുണയാണ്. പെരുനാട്ടിലെ ൈകയേറ്റക്കാരിൽ കോൺഗ്രസ്, ബി.ജെ.പി, സി.പി.എം നേതാക്കളുണ്ട്. അതിനാൽ കൈയേറ്റം ചോദ്യം ചെയ്യാൻ മൂന്നുകൂട്ടരും തയാറാകുന്നില്ല. ഹാരിസൺസിനും എ.വി.ടിക്കും പുറമെ ഇവിടെ ഭൂമി ൈകവശമുള്ളവരിൽ പ്രമുഖർ ബഥനി ആശ്രമം, അബാൻ കമ്പനി, ഗോവയിലെ ചന്ദ്രകാന്ത് കവലേക്കർ എന്നിവരാണ്.
മറ്റ് 20 ഓളം പേരുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുേമ്പ കൈവന്നതെന്ന പേരിൽ മുന്നൂറിലധികം ഏക്കർ ഭൂമിയാണ് ബഥനിമലയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കൈവശമുള്ളത്. ബഥനിമലയിൽ സി.പി.എം നേതാവ് 10 വീടുകൾ നിർമിച്ചിട്ടുണ്ട്. ഭൂരഹിതരായ പാവങ്ങൾക്ക് നൽകാനെന്ന പേരിലാണ് നിർമാണം നടത്തിയത്.
സമീപകാലത്ത് സംഘ്പരിവാർ ബന്ധമുള്ള ചില ചാരിറ്റി സംഘടനകൾ പട്ടികവർഗക്കാരുടെ കൈവശമുള്ളതുൾപ്പെടെ ളാഹയ്ക്ക് സമീപം വൻതോതിൽ വസ്തു വാങ്ങിക്കൂട്ടാൻ നീക്കം നടത്തി. തീർഥാടനകേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രധാന പാതകൾ കടന്നുപോകുന്ന മേഖലയെന്ന നിലക്ക് ഇവിടത്തെ വാണിജ്യ സാധ്യതകളെ ലക്ഷ്യം വെച്ച് പഞ്ചായത്തിലുടനീളം വസ്തു വാങ്ങിക്കൂട്ടാൻ വമ്പൻ മാഫിയകൾ വട്ടമിട്ടു പറക്കുകയാണ്. എരുമേലി-ശബരിമല പാത കടന്നുപോകുന്ന പഞ്ചായത്തിെൻറ കിഴക്കൻ മേഖലയായ നാറാണംതോട്, പ്ലാപ്പള്ളി മേഖലകളിൽ ചില അന്നദാന ട്രസ്റ്റുകളും മറ്റും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.
അവകാശവാദം 400 ഏക്കറിൽ; കരം 195 ഏക്കറിൽ
804 മുതൽ 869 വരെ സർവേ നമ്പരുകളിൽപെട്ട ഭൂമി വനമെന്നാണ് സെറ്റിൽമെൻറ് രജിസ്റ്ററിലുള്ളത്. ഇതിൽപെടുന്ന ഭൂമിയാണ് ബഥനി ആശ്രമം കൈവശം െവച്ചിരിക്കുന്നത്. ആശ്രമത്തിെൻറ കൈവശം 400 ഏക്കർ ഉെണ്ടന്നാണ് അവരുടെ അവകാശവാദം.ബഥനി ആശ്രമം പുറത്തിറക്കിയ മലമുകളിലെ കെടാവിളക്ക് എന്ന ബുക്ലറ്റിൽ 300 ഏക്കർ അവർ പതിച്ചെടുത്തതായി പറയുന്നു. ഇലഞ്ഞിക്കൽ തറവാട്ടുകാർ 100 ഏക്കർ ദാനമായി നൽകിയെന്നും പറയുന്നു. ഇതടക്കം 400 ഏക്കർ മൊത്തം കൈവശമുണ്ട് എന്ന് ബുക്ലറ്റിൽ പറയുന്നു. വില്ലേജ് ഓഫിസിൽ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ഈ 100 ഏക്കർ ഏത് സബ്രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തു എന്നതിന് രേഖകളിെല്ലന്ന മറുപടിയാണ് ലഭിച്ചതെന്ന് ഭൂസമര സമിതി പ്രവർത്തകനായ ബിജു മോഡിയിൽ പറയുന്നു. ഇവർ കരമടക്കുന്നത് 195 ഏക്കറിന് മാത്രമാണ്.
കരമടയ്ക്കുന്ന 195 ഏക്കർ ഭൂമി കഴിച്ചാലും റീസർവേ നടന്നാൽ സഭയുടെ കൈവശമിരിക്കുന്ന ഇരുനൂറേക്കർ ഭൂമി സർക്കാറിെൻറ കൈവശം വന്നുചേരേണ്ടതാണ്. ഇവരുടെ ൈകവശ ഭൂമിയോടു ചേർന്ന തരിശുഭൂമിയിലെ കോടികൾ വിലവരുന്ന പാറ ക്വാറി മാഫിയക്ക് മറിച്ചു വിൽക്കാൻ നീക്കം നടന്നതോടുകൂടിയാണ് പ്രസ്തുത വിഷയങ്ങൾ പുറത്തുവന്നത്.സി.പി.എം നേതാവ് 10 വീടുകൾ െവച്ചത് ബഥനി ആശ്രമത്തിെൻറ ൈകവശ ഭൂമിയിലാണ്. സുഗതകുമാർ പാലിയേറ്റിവ് സെൻററിെൻറ നേതൃത്വത്തിൽ പാവെപ്പട്ടവർക്ക് വീടുെവച്ചു നൽകുന്നു എന്നു പറഞ്ഞാണ് നിർമാണം തുടങ്ങിയത്. ഇതിനായി ബഥനി ആശ്രമക്കാർ ഭൂമി വിട്ടുനൽകുകയായിരുന്നു. തോട്ട ഭൂമി വീടുെവക്കുന്നതിന് നൽകാൻ കഴിയില്ല. വീട് നിർമിക്കുന്നതിന് അനുമതിക്കായി പെരുനാട് പഞ്ചായത്തിൽ അപേക്ഷ പോലും നൽകാതെയാണ് നിർമാണം നടത്തിയത്. ഇപ്പോൾ നിർമാണം പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. കൈയേറ്റ ഭൂമിയിൽ തങ്ങൾക്കും വിഹിതം ലഭിച്ചതിനാൽ സി.പി.എം ഇവിടത്തെ ഭൂ പ്രശ്നങ്ങൾ കണ്ടിെല്ലന്ന് നടിക്കുന്നു. പത്തനംതിട്ടയിലെ അബാൻ കമ്പനിക്ക് ഇവിടെ 30 ഏക്കറോളം ഭൂമിയുണ്ട്.
ഗോവൻ ഉപമുഖ്യമന്ത്രിയും പെരുനാട്ടിലെ കൈയേറ്റക്കാരൻ
ഇപ്പോഴത്തെ ഗോവൻ ഉപമുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ചന്ദ്രകാന്ത് കവലേക്കർക്ക് പെരുനാട് ബഥനി മലയിൽ കോടാമല റബർ എസ്റ്റേറ്റിനോട് ചേർന്ന് 85 ഏക്കർ ഭൂമി കൈവശമുണ്ട്. ശബരിമല റൂട്ടിൽ ളാഹയ്ക്കു സമീപം രാജാമ്പാറ വനം ഡിവിഷനോടു ചേർന്ന് 804/64,868/1 ബി എന്നീ സർവേ നമ്പറുകളിൽ ഉൾപ്പെട്ടതാണ് ഈ ഭൂമി. സെറ്റിൽമെൻറ് രജിസ്റ്ററിൽ ഇതും വനമാണ്.
കോൺഗ്രസ് നേതാക്കളായ ബിജിലി പനവേലി, എ. ഷംസുദ്ദീൻ എന്നിവരാണ് ഭൂമി കവലേക്കർക്ക് വിറ്റതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പറയുന്നു. 14 ആധാരങ്ങളായി പെരുനാട് സബ്രജിസ്ട്രാർ ഒാഫിസിൽ വിൽപന രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞെങ്കിലും പേരിൽക്കൂട്ടാൻ പറ്റിയില്ല.
തോട്ടം മേഖലയിലെ ഭൂമി ൈകയേറ്റവും കൈമാറ്റങ്ങളും സൂക്ഷ്മ പരിശോധനക്ക് ശേഷം മാത്രമേ പേരിൽക്കൂട്ടി നൽകാവൂ എന്ന അച്യുതാനന്ദൻ മന്ത്രിസഭയുടെ നിലപാടാണ് കവലേക്കർക്ക് വിനയായത്.
14 ഏക്കർ ഭൂമി പേരിൽ കൂട്ടാൻ ശ്രമിച്ചപ്പോൾ ലാൻഡ് റവന്യൂ കമീഷണർക്ക് പരാതി ലഭിച്ചു. അന്വേഷണം നടത്തിയ കമീഷണർ 85ഏക്കറുള്ളതിൽ 55 ഏക്കർ സറണ്ടർ ചെയ്യാൻ നിർദേശിച്ചു.
ആ ഉത്തരവ് നിലനിൽക്കെ പെരുനാട് വില്ലേജ് ഓഫിസർ 10 ഏക്കർ ഭൂമി കവലേക്കർക്ക് പേരിൽകൂട്ടി നൽകി. ഇതിനായി ജില്ലയിൽ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വൻ രാഷ്ട്രീയ ഇടപെടലുണ്ടായതായും പറയപ്പെടുന്നു.പാവപ്പെട്ടവൻ നാലു െസൻറ് ഭൂമി വാങ്ങി അത് പേരിൽ കൂട്ടാൻ ചെന്നാൽ നടക്കില്ല. അപ്പോൾ അത് വനഭൂമിയും സർക്കാർ ഭൂമിയുമെെന്നല്ലാം വില്ലേജ് അധികൃതർ പറയും. അതേസമയം വൻകിടക്കാർക്ക് എന്തുമാകാം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.