പമ്പാ നദി

പച്ചപ്പരവതാനി വിരിച്ച് പമ്പാ നദി

വടശ്ശേരിക്കര: വെള്ളമില്ലെങ്കിലും പമ്പാ നദി ആകെ പച്ച പുതച്ച നിലയിൽ. വേനൽ കാലം തുടങ്ങിയപ്പോൾ മുതൽ വരണ്ടുണങ്ങി നീരൊഴുക്ക് നിലച്ച നദി വേനൽ മഴ പെയ്തതോടെയാണ് ആറ്റു പുല്ലും കുറ്റിച്ചെടികളും വളർന്നു കണ്ണെത്താ ദൂരം പച്ച വിരിച്ചത്.

മഹാപ്രളയത്തിൽ ആറ്റു തീരവും മണൽ പരപ്പുകളും ചെറു കുഴികളുമെല്ലാം മണ്ണ് നിറഞ്ഞിരുന്നു.

ഇതെ തുടർന്നാണ് വേനലിൽ വെള്ളമൊഴുകുന്ന ചെറിയ നീർച്ചാലൊഴികെയുള്ള മുഴുവൻ ഭാഗങ്ങളിലും നാനാതരം സസ്യജാലങ്ങളും ചെടികളും ഏഴുകപുല്ലുമൊക്കെ വളർന്നു പച്ചപ്പാടം പോലെ നദി മനോഹരമായത്​.

നിറയെ സൂര്യപ്രകാശം കിട്ടുന്ന നദീതടത്തിൽ വേനൽ മഴ പെയ്തതോടെ സസ്യങ്ങൾ ആർത്തുവളരുകയായിരുന്നു.

ഒപ്പം നദീതീരത്തെ ആറ്റുവഞ്ചികളും മണിമരുന്നുമൊക്കെ ഒന്നിച്ചു പൂവിടുക കൂടി ചെയ്തതോടെ വേനലിൽ വരണ്ടും മഴയിൽ രൗദ്രഭാവത്തിലും ഒഴുകിയിരുന്ന നദി പച്ച പരവതാനി വിരിച്ച്​ കാഴ്ചയുടെ മറ്റൊരു വേഷപ്പകർച്ചയാണ്​ ഒരുക്കിയിരിക്കുന്നത്​.

Tags:    
News Summary - Pamba River spreads green carpet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.