വടശ്ശേരിക്കര: റിബൽ ഭീഷണി, യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയാകുന്നു. തെരഞ്ഞെടുപ്പ് ചർച്ചകളും നീക്കുപോക്കുകളുമെല്ലാം കഴിഞ്ഞു സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചതോടെയാണ് വടശ്ശേരിക്കര, പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിൽ റെബൽ സ്ഥാനാർഥികൾ യു.ഡി.എഫിന് ബാധ്യതയാകുന്നത്.
യു.ഡി.എഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിന് വിജയസാധ്യത കൂടുതലുള്ള ഒട്ടുമിക്ക വാർഡുകളിലും റെബലുകൾ രംഗത്തുണ്ട്.
വടശ്ശേരിക്കര പഞ്ചായത്തിൽ കോൺഗ്രസിൽ നിന്നുതന്നെ ഉയരുന്ന റെബൽ ഭീഷണി കൂടാതെ ഘടകകക്ഷിയായ ആർ.എസ്.പി ശക്തമായി തന്നെ രംഗത്തുണ്ട്. പെരുനാട് പഞ്ചായത്തിൽ മുൻ ഭരണ കക്ഷി അംഗങ്ങളും കോൺഗ്രസ് നേതാക്കളുമൊക്കെ മത്സരിക്കുന്ന വാർഡുകളിൽ രാഷ്ട്രീയ സാമുദായിക സാധ്യത പരിഗണിച്ചുകൊണ്ടുള്ള റെബലുകളെ മത്സരിപ്പിക്കുവാൻ ചില കോൺഗ്രസ് നേതാക്കന്മാർ തന്നെ അണിയറനീക്കം നടത്തുണ്ട്.
നാറാണംമൂഴി പഞ്ചായത്തിലും ചില സ്ഥിരം കോൺഗ്രസ് റെബലുകളെ കൂടാതെ അയ്യഞ്ചു വർഷം മെംബർമാരായിരുന്ന കോൺഗ്രസ് ദമ്പതികളിലൊരാളും റെബലായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.
മറ്റൊരാൾക്ക് മടന്തമൺ വാർഡ് നൽകാൻ തീരുമാനിച്ചതോടെ ദമ്പതികൾ ബി.ജെ.പിയെയും സി.പി.ഐയെയും സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. ഇത് നടക്കാെതവന്നതോടെയാണ് റെബലാകാൻ നീങ്ങുന്നത്.
എൽ.ഡി.എഫിൽ താരതമ്യേന റെബലുകൾ കുറവാണെങ്കിലും മത്സര രംഗത്തെത്താതെ കാലുവാരാനുള്ള സീറ്റ് മോഹികളുടെ നീക്കം തലവേദനയാണ്. വടശ്ശേരിക്കരയിൽ സി.പി.ഐ സ്ഥാനാർഥിക്കെതിരെ സി.പി.എമ്മുകാരൻ രംഗത്തുവന്നിട്ടുണ്ട്.
യു.ഡി.എഫിലെ െറബൽ സ്ഥാനാഥെികളുടെ ആധിക്യം തങ്ങളുടെ വിജയം അനായാസമാക്കുമെന്നാണ് ഇവിടങ്ങളിലെ എൽ.ഡി.എഫിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.