വടശേരിക്കര: ളാഹ മഞ്ഞത്തോട് വനമേഖലയിൽ താമസിക്കുന്ന ആദിവാസി യുവതി മഞ്ഞത്തോട് വനത്തിനുള്ളിൽ പ്രസവിച്ചു. മലമ്പണ്ടാര വിഭാഗത്തിൽപെട്ട സന്തോഷിന്റെ ഭാര്യ ശാന്തയാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്കുശേഷം വനത്തിനുള്ളിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്.
പ്രസവാനന്തരം യുവതിക്കും കുഞ്ഞിനും പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ലെന്നറിഞ്ഞ പെരുനാട് പഞ്ചായത്തിലെ ആശാപ്രവർത്തക ഷീജാ ഹരീഷ് സംഭവസ്ഥലത്തെത്തിയിരുന്നു. പിന്നീട് ഷീജയുടെ നേതൃത്വത്തിൽ ആംബുലൻസ് വിളിച്ചുവരുത്തി ഉടൻതന്നെ ഇരുവരെയും റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അമ്മയെയും കുഞ്ഞിനേയും ആശാപ്രവർത്തകയും ആംബുലൻസ് ജീവനക്കാരും ഏറെ നിർന്ധിച്ചാണ് ആംബുലൻസിൽ കയറ്റിയതെന്ന് നാട്ടുകാർ പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.