വടശ്ശേരിക്കര: പേനകൊണ്ടുള്ള കുത്ത് പണിയായി. പലയിടത്തും വോട്ടുയന്ത്രം പണിമുടക്കി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോവിഡിനെ പേടിച്ചു വോട്ടർമാർ പേനകൊണ്ട് വോട്ടുയന്ത്രത്തിൽ കുത്തിയതാണ് പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിലുൾപ്പെടെ പലയിടങ്ങളിലും വോട്ടുയന്ത്രങ്ങൾ ഹാങ് ആകുവാനും വോട്ട് ചെയ്യുമ്പോഴുള്ള ബീപ് ശബ്ദം കേൾക്കാതാകുവാനുമൊക്കെ കാരണമായത്.
എങ്കിലും എവിടെയും വോട്ടിങ് മുടങ്ങിയതായി പരാതിയില്ല .കോവിഡ് പകരാതിരിക്കാൻ വോട്ടുയന്ത്രത്തിൽ പേനകൊണ്ട് കുത്തിയാൽ മതിയെന്ന വാട്സ്ആപ് സന്ദേശം പരന്നതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇതോടെ പോളിങ് ഉദ്യോഗസ്ഥർ കൈകൊണ്ടുതന്നെ വോട്ട് ചെയ്യുവാനും പുറത്തിറങ്ങി സാനിൈറ്റസർ കൊണ്ട് കൈ വൃത്തിയാക്കാനും അഭ്യർഥിക്കുന്നുണ്ടായിരുന്നു .
വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ, സീതത്തോട്, നാറാണംമൂഴി പഞ്ചായത്തുകളിൽ വോട്ടിങ് പൊതുവെ സമാധാനപരമായിരുന്നു. ഉച്ചക്ക് മുമ്പുതന്നെ വലിയ ശതമാനം വോട്ടുകൾ പോൾ ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.