വടശ്ശേരിക്കര: വനം-വന്യജീവി വകുപ്പിെൻറ വാഹനത്തിനു മുന്നിൽ യുവാവ് തോക്കുമായിനിന്ന സംഭവത്തിൽ അന്വേഷണത്തിെൻറ ആവശ്യമില്ലെന്നും തങ്ങളുടെ അറിവോടുകൂടിയാണെന്നും കരികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർ.
അത്തിക്കയം സ്വദേശിയും കേരള കോൺഗ്രസ് പ്രാദേശിക നേതാവുമായ ജോൺ ചക്കിട്ടയിൽ എന്ന പ്രവാസി രാത്രി വനത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡിൽ വനംവകുപ്പിെൻറ വാഹനത്തിനു മുന്നിൽ തോക്കുചൂണ്ടി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങൾവഴി പ്രചരിച്ചിരുന്നു.
കാട്ടുമൃഗങ്ങളെ വേട്ടയാടാൻ വനംവകുപ്പിെൻറ സഹായം എന്നനിലയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാനുള്ള അനുമതിയുടെ മറവിൽ വനം വകുപ്പ് സഹായത്തോടെ ഇതര മൃഗങ്ങളെയും വേട്ടയാടി കടത്തുന്നതായി ആരോപണമുണ്ട്. വനം വകുപ്പിെൻറ അനുമതി ലഭിച്ചവർ ഉദ്യോഗസ്ഥരുമായി ചേർന്ന് നായാട്ട് പതിവാക്കിയതായും പറയപ്പെടുന്നു.
ഇതിനിടയിലാണ് ഇരട്ടക്കുഴൽ തോക്കുമായി നിൽക്കുന്ന യുവാവിെൻറ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. യുവാവ് ലൈസൻസുള്ള ആളാണെന്നും എല്ലാം തങ്ങളുടെ അറിവോടു കൂടിയാണെന്നുമാണ് ഇതുസംബന്ധിച്ച് റേഞ്ച് ഓഫിസറുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.