കൊടുങ്ങല്ലൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് തടവും പിഴയും ശിക്ഷ. 2019 ഡിസംമ്പർ 17ന് കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ 10 പേരെയാണ് കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോൾ മുതൽ വൈകീട്ട് 4.30 വരെയായിരുന്നു തടവ്. 300 രൂപ മുതൽ പിഴയും ഓരോരുത്തരിൽനിന്ന് ഈടാക്കി. കൊടുങ്ങല്ലൂർ വടക്കേനടയിൽ പ്രതിഷേധ പ്രകടനം നടത്തിയ മനുഷ്യാവകാശ പ്രവർത്തകരായ പി.വി. സജീവ്കുമാർ, ഗഫൂർ അഴീക്കോട്, പി.എ. കുട്ടപ്പൻ, വിപിൻദാസ്, വിവിധ സംഘടന പ്രതിനിധികളായ മനാഫ് കരൂപ്പടന്ന, മജീദ് പുത്തൻചിറ, ജലീൽ മാള, സലാം, മൻസൂർ, ഇസ്മായിൽ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.