കുന്നംകുളം: നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം നഗരത്തിലെ ഹോട്ടലുകള്‍, തട്ടുകടകള്‍, ചായക്കടകള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചിത്വ പരിശോധന നടത്തി. 24 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ അറിയിച്ചു. നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സംസ്ഥാനത്ത് പലഭാഗത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടരുന്ന സാഹചര്യത്തിൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂവെന്നും ഭക്ഷണ പദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കണമെന്നും ഉദ്യോഗസ്ഥര്‍ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.