എസ്​.എഫ്​.ഐ സംസ്ഥാന സെക്രട്ടറിയുടെ ജാമ്യ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: ക്രിമിനൽ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന എസ്​.എഫ്​.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോയുടെ ജാമ്യ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഈരാറ്റുപേട്ട സ്വദേശി അഡ്വ. നിസാം നാസറിനെ വീട്ടിൽ കയറി ആക്രമിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ ജാമ്യ ഹരജിയാണ്​ വാദം പൂർത്തിയാക്കി ജസ്റ്റിസ്​ വിജു എബ്രഹാം വിധി പറയാൻ മാറ്റിയത്​. നേരത്തേ അർഷോ നൽകിയ ജാമ്യ ഹരജി ഹൈകോടതി തള്ളിയിരുന്നു. വീണ്ടും നൽകിയ ഹരജിയിൽ പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം അനുവദിച്ചു. നിസാം നാസറിനെ ആക്രമിച്ച കേസിൽ അർഷോക്ക്​ ഹൈകോടതി മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.