കെ.എസ്​.ആർ.ടി.സി ഡീസൽ പ്രതിസന്ധി: തൃശൂരിൽ 60 സർവിസ്​ വെട്ടിക്കുറച്ചു

തൃശൂർ: ഡീസൽ പ്രതിസന്ധിയെത്തുടർന്ന് ജില്ലയില്‍ അറുപതോളം കെ.എസ്​.ആർ.ടി.സി സർവിസ്​ വെട്ടിക്കുറച്ചു. ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ദീര്‍ഘദൂര സർവിസുകള്‍ നിലനിര്‍ത്തി ഓര്‍‍ഡിനറി സർവിസുകളാണ് കുറച്ചത്. ശനിയാഴ്ച 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമേ ഓടിക്കേണ്ടതുള്ളൂവെന്നാണ് അധികൃതരുടെ തീരുമാനം. പലയിടങ്ങളിലും ഓർഡിനറി ബസുകളിൽനിന്നുള്ള ഇന്ധനമെടുത്താണ് ദീർഘദൂര ബസുകൾ സർവിസ്​ നടത്തിയത്. അതേസമയം യാത്രക്കാർ കുറവായതിനാലാണ് സർവിസുകൾ വെട്ടിക്കുറച്ചതെന്ന് കെ.എസ്.ആർ.ടി.സിയുടെ പല ഡിപ്പോകളിലെയും അധികൃതർ നൽകുന്ന വിശദീകരണം. തൃശൂർ ഡിപ്പോയിൽ സർവിസ് നടത്തുന്ന 50 ഓർഡിനറി സർവിസുകളിൽ 39 എണ്ണമേ ഓടിയുള്ളൂ. ഗുരുവായൂരിൽ ആകെ 17 സർവിസുകളിൽ ഒമ്പത്, മാളയിൽ 24ൽ ആറ്, ചാലക്കുടിയിൽ 10, പുതുക്കാട് 19ൽ ആറ്, കൊടുങ്ങല്ലൂരിൽ 20ൽ ഏഴ് എന്നിങ്ങനെ സർവിസുകളാണ് വെട്ടിക്കുറച്ചത്. അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കുള്ള രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആശ്രയമായ കൊടുങ്ങല്ലൂരില്‍നിന്നും വാടാനപ്പള്ളി വഴിയുള്ള മെഡിക്കല്‍ കോളജ് ഓര്‍ഡിനറി ബസ് സർവിസ് തുടരണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച ഓർഡിനറി ബസുകൾ പൂർണമായും നിർത്തിവെക്കുമെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.