ആമ്പല്ലൂർ: പാലപ്പിള്ളിയിൽ രണ്ടിടത്തായി 50ഓളം കാട്ടാനകൾ ഇറങ്ങി. പിള്ളത്തോട് ഭാഗത്തെ പുതുക്കാട് എസ്റ്റേറ്റിലും വലിയകുളത്തുമാണ് കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തിയത്.
പിള്ളത്തോട് പാലത്തിന് സമീപം റോഡ് മുറിച്ചുകടന്നാണ് ഇവ തോട്ടത്തിലെത്തിയത്. ചൊവ്വാഴ്ച രാവിലെ എത്തിയ ആനകൾ ഉച്ചകഴിഞ്ഞും കാടുകയറിയില്ല. ടാപ്പിങിനെത്തിയ തൊഴിലാളികൾ ആനകളെ കണ്ട് മാറിനിന്നു. വാച്ചർമാരും തൊഴിലാളികളും ചേർന്ന് ആനകളെ കാടുകയറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കുട്ടിയാനകൾ അടങ്ങുന്ന കൂട്ടം പാഞ്ഞടുക്കുമോയെന്ന ഭീതിയിലായിരുന്നു തൊഴിലാളികൾ. ഏഴ് ആനകൾ റോഡ് മുറിച്ചുകടക്കുന്നത് കണ്ട വഴിയാത്രക്കാരും ആശങ്കയിലായി.
പുതുക്കാട് എസ്റ്റേറ്റിൽ മാത്രം 40 ഓളം ആനകൾ ഉണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. വലിയകുളത്ത് പാതയോരത്താണ് ആനകൾ നിലയുറപ്പിച്ചിരിക്കുന്നത്. ആനകളെ തുരത്താൻ വനപാലകർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.