വടക്കാഞ്ചേരി: കല്ലംപാറയിൽ ആയുർവേദ മരുന്ന് സംഭരണശാലയിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് തീപിടിച്ചത്. ആളപായമില്ല.
കുറുന്തോട്ടി ഉൾപ്പെടെ ടൺ കണക്കിന് പച്ച മരുന്നുകൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത്. ചുറ്റും വീടുകളാണ്. അഗ്നിരക്ഷാസേന അംഗങ്ങളോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ചെമ്പോട് സ്വദേശിയുടെ കെ.എം.കെ. ആയുർവേദിക്സിന്റേതാണ് സംഭരണശാല. ഷീറ്റ് മേഞ്ഞ വലിയ സംഭരണശാലയിൽ ആയുർവേദ മരുന്നുകളുണ്ടാക്കൻ ഉപയോഗിക്കുന്ന വൈവിധ്യമാർന്ന ഇനങ്ങൾ വൻതോതിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്നു.
സംഭരണ ശാലക്ക് സമീപം വെൽഡിങ് ജോലികൾ നടന്നിരുന്നു. അതിൽനിന്ന് തീപ്പൊരി പടർന്നതാകാമെന്നാണ് നിഗമനം. ഇവിടേക്കുള്ള സഞ്ചാരം ദുർഘടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.